വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സെറ്റ് പരീക്ഷ: അപേക്ഷാതീയതി നീട്ടിപരീക്ഷഫലം, സ്‌പോട് അഡ്മിഷൻ, സീറ്റൊഴിവ്: ഇന്നത്തെ 11 എംജി വാർത്തകൾബിരുദ പരീക്ഷകൾ നടത്തി കാലതാമസമില്ലാതെ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാലകോച്ച് നിയമനം, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസ്കൂളുകൾക്ക് ആശ്വസിക്കാം: ബോണ്ട് സർവീസ് നിരക്കുകൾ വെട്ടിക്കുറച്ചുNEET-UG ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശംലാബ് ടെക്നീഷ്യൻ, പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനംപാർലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവംബർ 13ന്യൂണിവേഴ്സിറ്റി കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം
[wpseo_breadcrumb]

സിവിൽ സർവീസസ് ആദ്യഘട്ട പരീക്ഷ ഒക്‌ടോബർ 10ന്: കേരളത്തിൽ 32,945 പേർ

Published on : October 05 - 2021 | 5:03 am

തിരുവനന്തപുരം:യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന 2021ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ഒക്‌ടോബർ 10ന് നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതൽ 4.30 വരെയുള്ള 2 സെക്ഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ. കേരളത്തിലെ പരീക്ഷാർത്ഥികൾക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സെന്ററുകളാണ് പരീക്ഷ എഴുതാനായി അനുവദിച്ചിട്ടുള്ളത്. കേരളത്തിൽ 78 കേന്ദ്രങ്ങളിൽ 32,945 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. സുഗമവും സുതാര്യവും കൃത്യവും സമാധാനപരവുമായ പരീക്ഷ നടത്തിപ്പിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനും കേരള സർക്കാരും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. പരീക്ഷ എഴുതുവാൻ എത്തുന്ന കുട്ടികൾ താഴെപ്പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


പരീക്ഷ സമയത്തിന് 10 മിനിട്ട് മുമ്പ് ഹാളിൽ പ്രവേശിക്കണം. ഹാൾടിക്കറ്റിൽ യു.പി.എസ്.സി അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ മാത്രമേ പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളു. ഡൗൺലോഡ് ചെയ്ത് എടുത്ത ഹാൾടിക്കറ്റിനൊപ്പം അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ ഫോട്ടോ ഐഡന്റിറ്റി കാർഡും കൂടി കയ്യിൽ കരുതേണ്ടതും ആവശ്യപ്പെടുമ്പോൾ ഇൻവിജിലേറ്ററെ കാണിക്കേണ്ടതുമാണ്. പരീക്ഷക്ക് എത്തുന്നവർ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. ബാഗുകൾ, മോബൈൽ ഫോണുകൾ, ക്യാമറകൾ, ഇലക്‌ട്രോണിക് വാച്ചുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്‌ട്രോണിക്, ഐറ്റി ഉപകരണങ്ങൾ പരീക്ഷാഹാളിൽ അനുവദനീയമല്ല. പരീക്ഷാസമയം തീരുന്നതുവരെ ഒരു പരീക്ഷാർത്ഥിയെയും പുറത്തു പോകുവാൻ അനുവദിക്കുന്നതല്ല. ഉദ്യോഗർത്ഥികൾക്ക് യാത്ര ആവശ്യത്തിന് പൊതുഗതാഗതം ഏർപ്പെടുത്തിയിട്ടുണ്ട്.

0 Comments

Related News