തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെയും അധ്യാപക-വിദ്യാർത്ഥി സംഘടനകളുടെയും ആശയങ്ങളും അഭിപ്രായങ്ങളും ഏകോപിപ്പിച്ചു കൊണ്ടുള്ള മാർഗ്ഗരേഖ ഇന്ന് പുറത്തിറക്കും. വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി രൂപംനൽകിയ മാർഗ്ഗരേഖ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. മാർഗ്ഗ രേഖയിലെ തീരുമാനങ്ങൾക്ക് അന്തിമ അനുമതി മുഖ്യമന്ത്രിയാണ് നൽകുക. ഇതിനുശേഷം ഇന്ന് മാർഗരേഖ പുറത്തിറക്കുമെന്നാണ് സൂചന. സ്കൂളുകളിൽ ശനിയാഴ്ചയും ക്ലാസുകൾ നടത്താൻ സ്ക്കൂൾ മാർഗരേഖയിൽ ശുപാർശ ചെയ്യുന്നുണ്ട്. മൂന്നിലൊന്ന് വിദ്യാർഥികൾക്ക് മാത്രമാണ് ഒരേസമയം ക്ലാസ്സുകളിൽ പ്രവേശനം അനുവദിക്കുക. ഇതനുസരിച്ച് ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ഒരേസമയത്ത് 10 വിദ്യാർത്ഥികൾക്കു മാത്രമാണ് പഠനം നടത്താൻ കഴിയുക. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ഒരേസമയം ഇരുപത് കുട്ടികൾക്കും ക്ലാസിൽ കയറാം.

ഇത്തരത്തിൽ മൂന്നിലൊന്ന് കുട്ടികൾക്ക് പ്രവേശനം നൽകുന്ന സാഹചര്യത്തിൽ ശനിയാഴ്ചയും പ്രവൃത്തിദിനം ആക്കേണ്ടി വരും. ചെറിയ ക്ലാസുകളിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെയാണ് അനുവദിക്കുക ഹൈസ്കൂൾ ഹയർസെക്കൻഡറി ക്ലാസുകളിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾക്ക് ഇരിക്കാം. ആദ്യഘട്ടങ്ങളിൽ ഉച്ചഭക്ഷണം നൽകേണ്ടെന്നും നിർദ്ദേശമുണ്ട്. എല്ലാ ക്ലാസ്സുകൾക്കും ഒരേസമയത്ത് ഇടവേള നൽകി. കുട്ടികൾ കൂട്ടം കൂടുന്നതും ശുചിമുറികൾ ഇൽ കൂട്ടത്തോടെ എത്തുന്നതും ഒഴിവാക്കാനാണിത്. ഒരു സ്കൂളിൽ ചുരുങ്ങിയത് ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കാനും മാർഗ്ഗരേഖയിൽ പറയുന്നുണ്ട്. ഇന്ന് സമർപ്പിക്കുന്ന മാർഗരേഖ പ്രകാരമായിരിക്കും നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക.
- ഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീം
- പ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ
- പരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾ
- വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾ
- സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെ
0 Comments