പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

കേരളത്തിൽ കോളേജുകൾ ഇന്ന് തുറക്കുന്നു: ഒക്ടോബർ 18മുതൽ മുഴുവൻ ക്ലാസുകൾ

Oct 4, 2021 at 1:29 am

Follow us on

തിരുവനന്തപുരം: കോവിഡ് തീർത്ത നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കേരളത്തിലെ കോളേജുകൾ തുറക്കുന്നു. അവസാനവർഷ വിദ്യാർഥികൾക്കായാണ് ഇന്നുമുതൽ കോളേജുകൾ തുറക്കുന്നത്. ഈ മാസം 18മുതൽ മുഴുവൻ ക്ലാസുകളും ആരംഭിക്കും. വീടുകളിൽ നടന്നിരുന്ന ഓൺലൈൻ ക്ലാസുകൾക്ക് വിരാമമിട്ടാണ് വിദ്യാർത്ഥികൾ ഇന്ന് ക്യാമ്പസുകളിൽ എത്തുക. സർക്കാർ നിർദേശിച്ച കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ വിദ്യാർത്ഥികളെ കോളേജുകളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഇന്ന് മുതൽ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കുമാണ് ക്ലാസുകൾ ആരംഭിക്കുന്നത്


സർക്കാർ നിർദേശിച്ച കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമാണ് വിദ്യാർത്ഥികളെ കോളേജുകളിലേക്ക് പ്രവേശിപ്പിക്കുക. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ദിവസവും ക്ലാസുകൾ ഉണ്ടാകും. ബിരുദ വിദ്യാർഥികൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകൾ നടക്കുക. 50% ഹാജർ എന്ന നിലയിലാണ് വിദ്യാർത്ഥികളെ കോളേജുകളിൽ അനുവദിക്കുക. മൂന്ന് സമയക്രമത്തിലാണ് ക്ലാസുകൾ നടത്താൻ നിർദേശം നൽകിയിട്ടുള്ളത്. രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് ഒന്നര വരെ ഒരു ഷെഡ്യൂൾ, രണ്ടാമത്തെ ഷെഡ്യൂൾ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് മൂന്നു വരെയാണ്. മൂന്നാമത്തെ ഷെഡ്യൂൾ അനുസരിച്ച് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ക്ലാസ്സുകൾ നടത്താം. ഇതിൽ ഏതു സമയക്രമവും കോളേജിന്റെ ഇഷ്ടത്തിനനുസരിച്ച് സ്വീകരിക്കാം. കോവിൽ പ്രതിരോധത്തിനായി കോളേജുകളിൽ ജാഗ്രതാസമിതികൾ രൂപീകരിക്കണമെന്ന് സർക്കാർ നിർദ്ദേശം ഉണ്ട്. കലാലയങ്ങളിൽ വിദ്യാർഥികളും അധ്യാപകരും എത്തുമ്പോൾ കോവിൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് കർശനമായി പരിശോധിക്കേണ്ടത് ഈ ജാഗ്രതാസമിതികളാണ്.

അധ്യാപകരും വിദ്യാർത്ഥികളും ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തിരിക്കണം എന്നും നിർദ്ദേശമുണ്ട്. കോളേജുകളിലെ മറ്റു ക്ലാസുകൾ ഒക്ടോബർ 18 മുതലാണ് ആരംഭിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്തെ മുഴുവൻ ക്ലാസ്സുകളും സ്ഥാപനങ്ങളും ഹോസ്റ്റലുകളും 18 മുതൽ പുനരാരംഭിക്കാൻ സർക്കാർ ഇന്നലെ നിർദേശം നൽകിയിട്ടുണ്ട്. ദിവസവും ക്ലാസുകൾ ഉണ്ടാകും. ബിരുദ വിദ്യാർഥികൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകൾ നടക്കുക. 50% ഹാജർ എന്ന നിലയിലാണ് വിദ്യാർത്ഥികളെ കോളേജുകളിൽ അനുവദിക്കുക. മൂന്ന് സമയക്രമത്തിലാണ് ക്ലാസുകൾ നടത്താൻ നിർദേശം നൽകിയിട്ടുള്ളത്. രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് ഒന്നര വരെ ഒരു ഷെഡ്യൂൾ, രണ്ടാമത്തെ ഷെഡ്യൂൾ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് മൂന്നു വരെയാണ്. മൂന്നാമത്തെ ഷെഡ്യൂൾ അനുസരിച്ച് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ക്ലാസ്സുകൾ നടത്താം. ഇതിൽ ഏതു സമയക്രമവും കോളേജിന്റെ ഇഷ്ടത്തിനനുസരിച്ച് സ്വീകരിക്കാം. കോവിൽ പ്രതിരോധത്തിനായി കോളേജുകളിൽ ജാഗ്രതാസമിതികൾ രൂപീകരിക്കണമെന്ന് സർക്കാർ നിർദ്ദേശം ഉണ്ട്. കലാലയങ്ങളിൽ വിദ്യാർഥികളും അധ്യാപകരും എത്തുമ്പോൾ കോവിൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് കർശനമായി പരിശോധിക്കേണ്ടത് ഈ ജാഗ്രതാസമിതികളാണ്.

അധ്യാപകരും വിദ്യാർത്ഥികളും ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തിരിക്കണം എന്നും നിർദ്ദേശമുണ്ട്. കോളേജുകളിലെ മറ്റു ക്ലാസുകൾ ഒക്ടോബർ 18 മുതലാണ് ആരംഭിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്തെ മുഴുവൻ ക്ലാസ്സുകളും സ്ഥാപനങ്ങളും ഹോസ്റ്റലുകളും 18 മുതൽ പുനരാരംഭിക്കാൻ സർക്കാർ ഇന്നലെ നിർദേശം നൽകിയിട്ടുണ്ട്.

Follow us on

Related News