തിരുവനന്തപുരം: ഹയർസെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും.അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഇന്നുമുതൽ തന്നെ പ്രവേശനം നൽകിതുടങ്ങും. ഒന്നാം അലോട്ട്മെന്റ് പ്രകാരം ഇതുവരെ 15,521 കുട്ടികളാണ് പ്രവേശനം നേടിയത്. രണ്ടാം അലോട്ട്മെന്റിൽ 15,019 സീറ്റുകളിലേക്കാണ് പ്രവേശനം. രണ്ടാം അലോട്ട്മെന്റിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾ ഒക്ടോബർ 5 വൈകിട്ട് 4ന് മുൻപായി സ്ഥിര /താത്കാലിക പ്രവേശനം നേടേണ്ടതാണ്. http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ Higher Secondary (Vocational) Admission എന്ന ലിങ്കിലൂടെ പ്രവേശന വെബ് സൈറ്റിൽ പ്രവേശിച്ച് Second Allotment Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർക്ക് പ്രസ്തുത ലിങ്കിൽ നിന്നു തന്നെ അലോട്ട്മെന്റ് ലെറ്റർ ലഭിക്കും. പ്ലസ് വൺ (HSE ) ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് അവസാനിക്കും. ഹയർസെക്കൻഡറി വിഭാഗം ഒന്നാം വർഷ പ്രവേശനത്തിലെ രണ്ടാംഘട്ട അലോട്ട്മെന്റ് 7 പ്രസിദ്ധീകരിക്കും.
പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് ഇന്ന്
Published on : October 01 - 2021 | 5:21 am

Related News
Related News
കൈറ്റ് വിക്ടേഴ്സിൽ കെൽസ ക്വിസ് നാളെ മുതൽ
SUBSCRIBE OUR YOUTUBE CHANNEL...
തൊഴിലധിഷ്ഠിത പരിശീലനം, സെൻട്രൽ പോളിടെക്നിക് പ്രവേശനം, ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സ്
SUBSCRIBE OUR YOUTUBE CHANNEL...
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടി
SUBSCRIBE OUR YOUTUBE CHANNEL...
പത്താംതരം, പ്ലസ് ടു തുല്യതാകോഴ്സ്: രജിസ്ട്രേഷൻ തുടങ്ങി
SUBSCRIBE OUR YOUTUBE CHANNEL...
0 Comments