വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

സ്കൂൾ അധ്യയനം: ഇന്ന് അധ്യാപക- അനധ്യാപക സംഘടനകളുടെ യോഗം

Published on : September 30 - 2021 | 7:15 am

തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായുള്ള മാർഗരേഖ തയ്യാറാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്കൂൾ അധ്യാപക- അനധ്യാപക സംഘടനകളുമായി ഇന്ന് ചർച്ച നടത്തും. സംഘടനാ പ്രതിനിധികളുമായി ഓൺലൈൻ വഴിയാണ് ഇന്ന് യോഗം ചേരുന്നത്.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളും ആശയങ്ങളും അറിയാൻ വിവിധ വിദ്യാർഥി സംഘടനകളുമായും വിദ്യാഭ്യാസമന്ത്രി യോഗം ചേരുന്നുണ്ട്. നേരത്തെ വിദ്യാഭ്യാസമന്ത്രി വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുമായും വിവിധ വകുപ്പ് മന്ത്രിമാരുമായും ചർച്ച നടത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചുള്ള മാർഗ്ഗരേഖയാണ് സംസ്ഥാന സർക്കാർ പുറത്തിറക്കുന്നത്. ഒക്ടോബർ അഞ്ചിന് അന്തിമ മാർഗ്ഗരേഖ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും അഭിപ്രായങ്ങൾ ആരാഞ്ഞ ശേഷം ഒക്ടോബർ അഞ്ചിനകം അന്തിമ മാർഗ്ഗരേഖ പുറത്തിറക്കാനാണ് സർക്കാരിന്റെ നീക്കം. അധ്യാപകരും സ്കൂൾ ജീവനക്കാരും ഒക്ടോബർ അഞ്ചിനകം വാക്സിനേഷൻ സ്വീകരിക്കണമെന്ന ആവശ്യം സർക്കാർ ഉന്നയിക്കും. നിലവിൽ ഒട്ടേറെ അധ്യാപകർ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് അനുവദിക്കില്ല കുട്ടികളുടെ സുരക്ഷയെ കരുതി അധ്യാപകരും മറ്റ് ജീവനക്കാരും നിർബന്ധമായും വാക്സിനേഷൻ സ്വീകരിക്കേണ്ടതുണ്ട്. ക്ലാസ്സുകളുടെ ക്രമീകരണവും ഷിഫ്റ്റ് സമ്പ്രദായത്തെക്കുറിച്ചും യോഗത്തിൽ ചർച്ചയുണ്ടാകും.

0 Comments

Related NewsRelated News