പ്രധാന വാർത്തകൾ
വീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചന

എംജി ബിരുദ പ്രവേശനം: സ്പെഷ്യൽ അലോട്ട്മെന്റ്

Sep 30, 2021 at 5:34 pm

Follow us on

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ബിരുദ പ്രവേശനത്തിന് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് ഒക്ടോബർ നാലിന് വൈകീട്ട് നാലിനകം അലോട്മെന്റ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. അലോട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം വേണം കോളജുകളിൽ പ്രവേശനത്തിനായി എത്താൻ.
നിശ്ചിത സമയത്തിനകം ഫീസടയ്ക്കാത്തവരുടേയും ഫീസടച്ചശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്മെന്റ് റദ്ദാക്കും. പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റിൽ പ്രവേശനത്തിനർഹത നേടിയവർ അലോട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടുന്ന പക്ഷം ഓൺലൈനായി അടയ്ക്കുന്ന യൂണിവേഴ്സിറ്റി ഫീസിന് പുറമെ ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസ് കോളേജുകളിൽ അടച്ച് പ്രവേശനം ഉറപ്പാക്കേണ്ടതാണ്. മുൻ അലോട്മെന്റുകളിൽ അലോട്മെന്റ് ലഭിച്ച് താൽക്കാലിക പ്രവേശനമെടുത്തവരുൾപ്പെടെ എല്ലാ വിഭാഗം എസ് സി./എസ്.ടി. അപേക്ഷകരും അലോട്മെന്റ് ലഭിച്ച കോളേജുകളിൽ ഒക്ടോബർ നാലിന് വൈകീട്ട് നാലിനകം സ്ഥിരപ്രവേശനം നേടാത്തപക്ഷം അത്തരം അപേക്ഷകരുടെ അലോട്മെൻ്റും റദ്ദാക്കും. മുൻ അലോട്മെന്റുകളിൽ താൽക്കാലിക/സ്ഥിരപ്രവേശനമെടുത്ത് നിൽക്കുന്നവർ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം സ്പെഷൽ അലോട്മെന്റിൽ പങ്കെടുക്കുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത്തരക്കാർ നിലവിൽ ലഭിച്ച അലോട്മെന്റിൽതന്നെ പ്രവേശനം നേടണം. ഇത്തരക്കാരുടെ മുൻ അലോട്മെന്റ് റദ്ദാക്കപ്പെട്ടിട്ടുണ്ട്.

\"\"

Follow us on

Related News