വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെൻറിനുള്ള അപേക്ഷാ സമർപ്പണം നാളെ മുതൽസ്കൂളുകളിലേക്ക് ആവശ്യമായ തെർമൽ സ്കാനറുകൾ വേഗം കൈപ്പറ്റണംമാറ്റിവെച്ച എംജി സർവകലാശാല പരീക്ഷകളുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചുഅൺഎയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ അംഗീകാരം : നവംബർ 14 വരെ അപേക്ഷിക്കാംലൈഫ് മിഷനിൽ കരാർ നിയമനംവിദ്യാകിരണം പദ്ധതി തുടങ്ങി: ആദ്യഘട്ടത്തില്‍ നൽകുന്നത് 45313 ലാപ്‍ടോപ്പുകള്‍എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചുസംസ്ഥാനത്ത് കോളേജുകൾ നാളെമുതൽ: മുഴുവൻ ക്ലാസുകളിലും പഠനംനവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണംസ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടി
[wpseo_breadcrumb]

കണ്ണൂർ സർവകലാശാല സിലബസ് പരിഷ്കരിക്കും: അക്കാദമിക് കൗൺസിലിന്റെ അംഗീകാരം

Published on : September 29 - 2021 | 2:22 pm

കണ്ണൂർ: ഏറെ വിവാദത്തിനിടയാക്കിയ കണ്ണൂർ സർവകലാശാലയിലെ സിലബസ് പരിഷ്കരിക്കുന്നതിന് അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി. സിലബസ് പരിഷ്കരണത്തിന് അംഗീകാരമയത്തോടെ വിവാദ സിലബസിൽ കാതലായ മാറ്റമുണ്ടാകും. വിദഗ്ധ സമിതി റിപ്പോർട്ട് പ്രകാരം ദീൻദയാൽ ഉപാധ്യായെയുടെയും ബൽരാജ് മഡോകിന്റെയും പാഠഭാഗങ്ങൾ പൂർണമായും സിലബസിൽ നിന്ന് ഒഴിവാക്കും. എംഎ ഇക്കണോമിക്സ് ആൻഡ് ഗവേണൻസ് സിലബസിൽ സവർക്കറുടെയും ഗോൾവൾക്കറുടെയും പാഠഭാഗങ്ങൾ നിലനിർത്തും. ഇതിലും തിരുത്തലുകൾ ഉണ്ടാകും. രണ്ട് പേരുടെയും പുസ്തകങ്ങൾ ചേർത്ത് ഹിന്ദുത്വ ആശയവുമായി ബന്ധപ്പെടുത്തി മാത്രം പഠിപ്പിക്കാനാണ് നിർദേശം. ഇസ്ലാമിക, ദ്രാവിഡ, സോഷ്യലിസ്റ്റ്, ഗാന്ധിയൻ ആശയങ്ങൾ കൂടി ഉൾപ്പെടുത്തിയാകും സിലബസ് പരിഷ്കരിക്കുക. മൗലാനാ അബ്ദുൾകലാം ആസാദ്, മുഹമ്മദലി ജിന്ന, പെരിയാർ തുടങ്ങിയ നേതാക്കളുടെ മുസ്ലീം, ദ്രവീഡിയൻ ആശയങ്ങളെല്ലാം ഉൾപ്പെടുത്താനും തീരുമാനമുണ്ട്.

0 Comments

Related NewsRelated News