കണ്ണൂർ സർവകലാശാല സിലബസ് പരിഷ്കരിക്കും: അക്കാദമിക് കൗൺസിലിന്റെ അംഗീകാരം

Sep 29, 2021 at 2:22 pm

Follow us on

കണ്ണൂർ: ഏറെ വിവാദത്തിനിടയാക്കിയ കണ്ണൂർ സർവകലാശാലയിലെ സിലബസ് പരിഷ്കരിക്കുന്നതിന് അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി. സിലബസ് പരിഷ്കരണത്തിന് അംഗീകാരമയത്തോടെ വിവാദ സിലബസിൽ കാതലായ മാറ്റമുണ്ടാകും. വിദഗ്ധ സമിതി റിപ്പോർട്ട് പ്രകാരം ദീൻദയാൽ ഉപാധ്യായെയുടെയും ബൽരാജ് മഡോകിന്റെയും പാഠഭാഗങ്ങൾ പൂർണമായും സിലബസിൽ നിന്ന് ഒഴിവാക്കും. എംഎ ഇക്കണോമിക്സ് ആൻഡ് ഗവേണൻസ് സിലബസിൽ സവർക്കറുടെയും ഗോൾവൾക്കറുടെയും പാഠഭാഗങ്ങൾ നിലനിർത്തും. ഇതിലും തിരുത്തലുകൾ ഉണ്ടാകും. രണ്ട് പേരുടെയും പുസ്തകങ്ങൾ ചേർത്ത് ഹിന്ദുത്വ ആശയവുമായി ബന്ധപ്പെടുത്തി മാത്രം പഠിപ്പിക്കാനാണ് നിർദേശം. ഇസ്ലാമിക, ദ്രാവിഡ, സോഷ്യലിസ്റ്റ്, ഗാന്ധിയൻ ആശയങ്ങൾ കൂടി ഉൾപ്പെടുത്തിയാകും സിലബസ് പരിഷ്കരിക്കുക. മൗലാനാ അബ്ദുൾകലാം ആസാദ്, മുഹമ്മദലി ജിന്ന, പെരിയാർ തുടങ്ങിയ നേതാക്കളുടെ മുസ്ലീം, ദ്രവീഡിയൻ ആശയങ്ങളെല്ലാം ഉൾപ്പെടുത്താനും തീരുമാനമുണ്ട്.

\"\"

Follow us on

Related News