തേഞ്ഞിപ്പലം: സംസ്ഥാന സർക്കാറിന്റെ എൻ.എസ്.എസ്. അവാർഡുകളിൽ അഞ്ചെണ്ണം കാലിക്കറ്റ് സർവകലാശാലക്ക്. മികച്ച പ്രോഗ്രാം ഓഫീസർമാരായി ടി. മുഹമ്മദ് ഷാഫി (ഇ.എം.ഇ.എ. കോളജ് കൊണ്ടോട്ടി), ഡോ. സി. മുഹമ്മദ് റാഫി (അൻസാർ അറബിക് കോളജ് വളവന്നൂർ ), മികച്ച വനിതാ വൊളന്റിയറായി എൻ. അമയ (പ്രൊവിഡൻസ് കോളജ് കോഴിക്കോട്), പുരുഷ വൊളന്റിയർമാരായി കെ. അശ്വിൻ (എൻ.എസ്.എസ്. കോജ് ഒറ്റപ്പാലം), കെ.ടി. മുഹമ്മദ് ഷബീബ് (ബ്ലോസം കോളജ് കൊണ്ടോട്ടി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ജേതാക്കളെ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാൻസലർ ഡോ. എം. നാസർ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. എം.പി. മുജീബ് റഹ്‌മാൻ എന്നിവർ അനുമോദിച്ചു.