തിരുവനന്തപുരം: ജില്ലാപഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് എസ്.എസ്.എൽ.സി/ കെ.ജി.ടി.ഇ പാസായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2021 ജൂലൈ 31ന് 40 വയസ്സ് കവിയരുത്. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളജിലെ അപ്പാരൽ ആന്റ് ഫാഷൻ ഡിസൈനിങ് വിഭാഗവുമായോ 9400333230 എന്ന നമ്പറിലോ ബന്ധപ്പെടണം.
വീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്
തിരുവനന്തപുരം:കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ 2025...







