തിരുവനന്തപുരം: ജില്ലാപഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് എസ്.എസ്.എൽ.സി/ കെ.ജി.ടി.ഇ പാസായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2021 ജൂലൈ 31ന് 40 വയസ്സ് കവിയരുത്. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്നിക് കോളജിലെ അപ്പാരൽ ആന്റ് ഫാഷൻ ഡിസൈനിങ് വിഭാഗവുമായോ 9400333230 എന്ന നമ്പറിലോ ബന്ധപ്പെടണം.
പലസ്തീൻ വിഷയത്തിൽ വാർത്ത അവതരണ മത്സരം: ജനുവരി 10 വരെ അപേക്ഷിക്കാം
തിരുവനന്തപുരം:കേരള മീഡിയ അക്കാദമി ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി...