തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി എല്ലാ സ്കൂളിലും ഡോക്ടർമാരെ നിയോഗിക്കും. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ
സ്കൂൾ സേഫ്റ്റി ഓഫീസറായി നിയോഗിക്കും. സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ പിടിഎകൾ അതിവേഗം പുനഃസംഘടിപ്പിക്കണം. സ്കൂൾ തുറക്കുന്നതിനു മുൻപായി പിടിഎ, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസവകുപ്പ് എന്നിവയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ക്രമീകരണങ്ങൾ ആസൂത്രണം ചെയ്യും. പൊലീസും ഗതാഗതവകുപ്പും ഒപ്പം പ്രവർത്തിക്കും. എല്ലാ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരും അതത് പ്രദേശത്തെ സ്കൂളുകളിലെ പ്രധാന അധ്യാപകരുടേയും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ച് സുരക്ഷ ഉറപ്പാക്കണം. ക്രമീകരണങ്ങൾ എസ്എച്ച്ഒമാർ സ്കൂളി
ലെത്തി പരിശോധിക്കണം. സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ഒക്ടോബർ
20ന് മുമ്പ് പൂർത്തിയാക്കി ഫിറ്റ്നസ് നേടണം. സ്കൂൾ വാഹനങ്ങൾ ഓടിക്കുന്നവർക്ക് ചുരുങ്ങിയത് 10വർഷത്തെ പ്രവർത്തന പരിചയം വേണം. അടച്ചിട്ട ക്ലാസ് മുറികളിൽ യോഗവും ക്ലാസും പാടില്ല. വിദ്യാർഥികളുമായി ഇടപഴകുന്ന സ്കൂൾ ജീവനക്കാരും അധ്യാപകരും വാക്സിനെടുടുത്തിട്ടുണ്ടെന്ന്
ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments