വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

സ്കൂളിൽ ഉച്ചഭക്ഷണം പാടില്ല: ഒരു ബഞ്ചിൽ 2കുട്ടികൾ മാത്രം

Published on : September 24 - 2021 | 4:52 pm

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ പാലിക്കേണ്ട പ്രാഥമിക മാർഗരേഖ സർക്കാർ പുറത്തിറക്കി. സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. കുട്ടികൾക്ക് സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകില്ല. കുട്ടികൾ കൊണ്ടുവരുന്ന ഭക്ഷണം സ്കൂളിൽ ഇരുന്ന് കഴിക്കാനും അനുവാദം ഉണ്ടാകില്ല. ഉച്ചഭക്ഷണം അനുവദിക്കില്ല എങ്കിലും പദ്ധതിപ്രകാരമുള്ള അലവൻസ് നൽകും. കുട്ടികൾ കൂട്ടംകൂടി ഇരിക്കുന്നതും ഒരുമിച്ച് ഭക്ഷണം പങ്കിടുന്നതും ഒഴിവാക്കണം. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മന്ത്രിതലത്തിലും ജില്ലാ, സ്കൂൾതലങ്ങളിലും യോഗങ്ങൾ ചേരുമെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിദ്യാർഥികളെ സ്കൂളിൽ പ്രവേശിപ്പിക്കാൻ രക്ഷിതാക്കളുടെ സമ്മതം വേണം. കുട്ടികളുടെ ശരീരോഷ്മാവും
ഓക്സിജൻ അളവും ദിവസവും പരിശോധി
ക്കും. ക്ലാസ് മുറിക്കു മുന്നിൽ കൈകൾ ശുചിയാക്കാൻ വെള്ളവും സോപ്പും ഉറപ്പാക്കണം. ഒരുബഞ്ചിൽ 2 കുട്ടികളെ വീതമേ അനുവദിക്കൂ. ക്ലാസിന് അകത്തും പുറത്തും വിദ്യാർഥികളെ കൂട്ടം കൂടാൻ അനുവദിക്കരുത്. 10മുതൽ 20 വരെ കുട്ടികളുടെ ചുമതല ഓരോ അധ്യാപകരും ഏറ്റെടുക്കും. വിദ്യാർഥികളുമായി പോകുന്ന ഓട്ടോറിക്ഷകളിൽ 2 കുട്ടികളെ
വീതമേ അനുവദിക്കൂ. സ്കൂൾ പരിസരത്തെ ഭക്ഷണശാലകളിലും നിയന്ത്രണമുണ്ടാകും.
എന്തെങ്കിലും രോഗലക്ഷണമുള്ള
വിദ്യാർത്ഥികൾ സ്കൂളിൽ എത്തരുത്. സ്കൂൾ തുറന്ന ആദ്യ ഘട്ടത്തിൽ ഭിന്നശേഷി വിദ്യാർഥികൾ ഹാജരാകേണ്ടതില്ല.

ഒന്നരവർഷമായി ഉപയോഗിക്കാത്തതിനാൽ ഭൂരിഭാഗം സ്കൂൾ ബസ്സുകളും തകരാറിലാണ്. ഇതുകൊണ്ടുതന്നെ യാതയ്ക്കായി കെഎസ്ആർടിസിയുമായി ചേർന്നു സംവിധാനമുണ്ടാക്കും. യുനിസെഫ് ഉൾപ്പെടെയുള്ള ഏജൻസികളുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും ചർച്ച ചെയ്താണ് നിർദേശങ്ങൾ അന്തി
മമാക്കുക. സ്കൂൾ അദ്ധ്യയനവുമായി ബന്ധപ്പെട്ട അന്തിമ മാർഗരേഖ 5 ദിവസത്തിനകം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

0 Comments

Related NewsRelated News