പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

പി.ജി.പ്രവേശന രജിസ്‌ട്രേഷന്‍ ആരംഭിച്ചു: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

Sep 24, 2021 at 7:22 pm

Follow us on

തേഞ്ഞിപ്പലം: 2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒക്‌ടോബര്‍ 4-ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 280 രൂപയുമാണ് അപേക്ഷാഫീസ്. രജിസ്‌ട്രേഷന്‍ സമയത്ത് മൊബൈലില്‍ ഒ.ടി.പി. വെരിഫിക്കേഷന്‍ ഉണ്ടാകും. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് പ്രിന്റ്ഔട്ട് സൂക്ഷിക്കണം. അപേക്ഷയില്‍ തിരുത്തലുകള്‍ക്ക് പിന്നീട് അവസരമുണ്ടാകും. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ കോളേജുകളിലും അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. https://admission.uoc.ac.in

അദ്ധ്യാപകപരിശീലനം സമാപിച്ചു

നേട്ടാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ (ഒ.ബി.ഇ.) അടിസ്ഥാനത്തിലുള്ള ചോദ്യപേപ്പര്‍ നിര്‍മാണത്തിനായി കാലിക്കറ്റ് സര്‍വകലാശാലാ ഐ.ക്യു.എ.സി.യും എം.എച്ച്.ആര്‍.ഡി.യും സംയുക്തമായി നടത്തിയ അദ്ധ്യാപക പരിശീലനം സമാപിച്ചു. 10-ന് തുടങ്ങിയ പരിപാടി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജാണ് ഉദ്ഘാടനം ചെയ്തത്. വിവിധ സെഷനുകളിലായി 150-തിലധികം അദ്ധ്യാപകര്‍ പങ്കെടുത്തു. സമാപന സമ്മേളനം രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിഭാഗം മേധാവിയും ടി.എല്‍.സി. പ്രൊജക്ട് ഹെഡുമായ പ്രൊഫ. കെ. അബ്ദുള്‍ ഗഫൂര്‍, ശില്‍പശാല കണ്‍വീനര്‍ ഡോ. എ. ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.

\"\"

പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക്
30 വരെ അപേക്ഷിക്കാം

റഗുലര്‍, പ്രൈവറ്റ്, എസ്.ഡി.ഇ. വാര്‍ഷിക സ്‌കീമില്‍ 1995-ലോ അതിനു ശേഷമോ കോഴ്സ് പൂര്‍ത്തീകരിച്ച് ഒന്ന്, രണ്ട് വര്‍ഷ ബിരുദ പരീക്ഷകളുടെ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് വിഷയങ്ങളില്‍ സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. വെബ്‌സൈറ്റിലുള്ള രജിസ്ട്രേഷന്‍ ലിങ്ക് വഴി ഒക്ടോബര്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പര്‍ ഉള്ളവര്‍ തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ചലാന്‍ രശീതും സഹിതം നവംബര്‍ 05-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍, സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്, പരീക്ഷാ ഭവന്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ലഭ്യമാക്കണം. രജിസ്ട്രേഷന്‍ ഫീസ് 500 രൂപയാണ്. അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും സെന്ററുകളും പിന്നീട് അറിയിക്കും. പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ 2005 സിലബസിലാണ് എഴുതേണ്ടത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

2018 ബാച്ച് നാലാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഏപ്രില്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 29-ന് തുടങ്ങും.

\"\"

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ 2019 സ്‌കീം, 2019 മുതല്‍ പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 6 വരെയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് 11 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്.- മൂന്നാം സെമസ്റ്റർ പി.ജി. 2019 സ്‌കീം, 2019 പ്രവേശനം നവംബര്‍ 2020 പരീക്ഷക്ക് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷക്കണം. നേരത്തേ ഫീസടച്ചവര്‍ വീണ്ടും അടയ്‌ക്കേണ്ടതില്ല. ഓണ്‍ലൈന്‍ ലിങ്ക് ഒക്‌ടോബര്‍ 7 വരെ സൈറ്റില്‍ ലഭ്യമാകും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ. (ഈവനിംഗ്), രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജൂലൈ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...