വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷഫലം, സ്‌പോട് അഡ്മിഷൻ, സീറ്റൊഴിവ്: ഇന്നത്തെ 11 എംജി വാർത്തകൾബിരുദ പരീക്ഷകൾ നടത്തി കാലതാമസമില്ലാതെ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാലകോച്ച് നിയമനം, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസ്കൂളുകൾക്ക് ആശ്വസിക്കാം: ബോണ്ട് സർവീസ് നിരക്കുകൾ വെട്ടിക്കുറച്ചുNEET-UG ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശംലാബ് ടെക്നീഷ്യൻ, പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനംപാർലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവംബർ 13ന്യൂണിവേഴ്സിറ്റി കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനംവിദ്യാർത്ഥികളുടെ വക ഹാന്റ് വാഷ്: അഭിനന്ദനവുമായി മന്ത്രി
[wpseo_breadcrumb]

ഒന്നാം ക്ലാസുകാരും രണ്ടാം ക്ലാസുകാരും നവാഗതർ: ചരിത്രത്തിൽ ആദ്യം

Published on : September 23 - 2021 | 7:27 am

തിരുവനന്തപുരം: ഒന്നരവർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂൾ അധ്യയനം പുനരാരംഭിക്കുമ്പോൾ വിദ്യാലയങ്ങളിൽ എത്തുന്നത് 6,07,702 നവാഗതർ. ഒന്നാം ക്ലാസിനു പുറമെ രണ്ടാം ക്ലാസുകാരും ആദ്യമായാണ് സ്കൂളിന്റെ പടികടന്ന് എത്തുന്നത്. കഴിഞ്ഞ വർഷത്തെ ഒന്നാം ക്ലാസുകാർ വീട്ടിൽ ഇരുന്നാണ് ഒരു വർഷത്തെ പഠനം പൂർത്തിയാക്കിയത് ഇതുകൊണ്ടുതന്നെ ഈ വർഷത്തെ ഒന്നാം ക്ലാസുകാരെയും രണ്ടാം ക്ലാസുകാരെയും നവാഗതരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞവർഷം ഒന്നാംക്ലാസിൽ ചേർന്നത് 2,76,932 കുട്ടികളാണ്. ഈവർഷം 3,05,414 പേരാണ് ഒന്നാം ക്ലാസ് പ്രവേശനം നേടിയത്. സ്വകാര്യ സ്കൂളുകളിലെ കുട്ടികളെക്കൂടി പരിഗണിക്കുമ്പോൾ നവാഗതരുടെ എണ്ണം ഇനിയും കൂടും. ഈ വർഷം ഒന്നുമുതൽ 10വരെ ക്ലാസുകളിൽ ആകെ 34,10,167 വിദ്യാർഥികളാണ് സ്കൂളിൽ എത്തുക. ഈ വർഷം പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിൽ കുട്ടികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 28,482 വിദ്യാർത്ഥികൾ ഒന്നാംക്ലാസിൽ അധികമായി പ്രവേശനം നേടി.

0 Comments

Related News