തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പുമായി കൂടിയാലോചിച്ച ശേഷമാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതെന്ന് മന്ത്രി വി.ശിവൻകുട്ടി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിക്കാതെ ആണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമ വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.

0 Comments