തിരുവനന്തപുരം: സ്കൂൾ തുറക്കാൻ വിപുലമായ പദ്ധതി തയ്യാറായി വരുന്നതായി മന്ത്രി വി.ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി കൂടിയാലോചനകൾ നടക്കുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. കുട്ടികൾക്ക് പൂർണ സംരക്ഷണം നൽകുന്നതടക്കമുള്ള ക്രമീകരണങ്ങൾ തയ്യാറാക്കി ഒക്ടോബർ 15ന് മുമ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് പൊതുജനപിന്തുണ മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗം നടക്കും. ആരോഗ്യവിദഗ്ധർ ജില്ലാ കളക്ടർമാർ എന്നിവരുമായും ചർച്ച നടത്തും. അടുത്തമാസം 15ന് മുമ്പ് തയ്യാറെടുപ്പ് പൂർത്തിയാക്കാനാണ് മുഖ്യമന്ത്രി നൽകിയ നിർദ്ദേശം. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റും വിധമുള്ള ക്രമീകരണമാണ് നടത്തുക. കുട്ടികൾ സ്കൂളിൽ എത്തുമ്പോൾ മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം ഉറപ്പിക്കൽ തുടങ്ങിയവ പാലിക്കുന്നതിനും കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ പാലിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുന്നതാകും പദ്ധതി.
സ്കൂൾ അധ്യയനത്തിന് ഒക്ടോബർ 15നുള്ളിൽ ക്രമീകരണം പൂർത്തിയാക്കും: ജനങ്ങളുടെ പൂർണ്ണ സഹകരണം ആവശ്യപ്പെട്ട് മന്ത്രി
Published on : September 19 - 2021 | 12:48 pm

Related News
Related News
ജെൻഡർ ന്യൂട്രാലിറ്റിക്ക് ഭാഷാ പ്രയോഗങ്ങളെ കൂട്ടു പിടിക്കരുത് : കെഎസ്ടിയു
SUBSCRIBE OUR YOUTUBE CHANNEL...
വനഗവേഷണ സ്ഥാപനത്തിൽ മാനേജർ,പ്രോജക്ട് ഫെല്ലോ നിയമനം
SUBSCRIBE OUR YOUTUBE CHANNEL...
പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില് വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളം
SUBSCRIBE OUR YOUTUBE CHANNEL...
ന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്
SUBSCRIBE OUR YOUTUBE CHANNEL...
0 Comments