വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

പ്ലസ് വൺ പരീക്ഷ ടൈം ടേബിൾ ഉടൻ: പരീക്ഷയെ കുറിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി

Published on : September 18 - 2021 | 10:02 am

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. പരീക്ഷാ തിയ്യതി തീരുമാനിച്ചിട്ടില്ല. പരീക്ഷാ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുമായി ആലോചിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്കൂളുകൾ തുറക്കുക. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ മുഖ്യമന്ത്രിയ്ക്ക് നൽകും. കോവിഡ് സാഹചര്യങ്ങൾക്കനുസരിച്ചും മാനദണ്ഡങ്ങൾ പാലിച്ചുമാകും സ്കൂൾ തുറക്കൽ എന്നും മന്ത്രി വ്യക്തമാക്കി.

0 Comments

Related NewsRelated News