തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ പ്ലസ് വൺ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് നാളെ ഉണ്ടാകും. പരീക്ഷ ഓഫ്‌ലൈൻ ആയി നടത്താൻ അനുവദിക്കണമെന്ന് സംസ്‌ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ പരീക്ഷ പ്രായോഗികമല്ലെന്നും പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കിയതായും സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനതിനിടെ ഏപ്രിലിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വിജയകരമായി നടത്തിയിരുന്നതയും സർക്കാർ ചൂണ്ടിക്കട്ടിയിട്ടുണ്ട്. എഞ്ചിനീയറിങ് പരീക്ഷകളും വിജയകരമായി നടത്താനായി. കോവിഡ് ബാധിതരായ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നും സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.
പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് പ്രാദേശിക നേതാവ് സമർപ്പിച്ച ഹര്‍ജിയെ തുടർന്നാണ് സുപ്രീംകോടതി പരീക്ഷയ്ക്ക് താൽക്കാലിക സ്റ്റേ കൊണ്ടുവന്നത്. 13ന് പരിഗണിക്കാനിരുന്ന കേസ് 15ലേക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അവധിയായതിനാലാണ് ഹര്‍ജി നാളേക്ക് നീട്ടിയത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സുപ്രീംകോടതി നാളെ പുറപ്പടുവിക്കും എന്നാണ് സൂചന.

0 Comments