തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് & ട്രെയിനിങും ചേർന്ന് നടത്തുന്ന ഒരുവർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനിലാണ് കോഴ്സുകൾ. അപേക്ഷകർ പ്ലസ് ടു/വി.എച്ച്.എസ്.ഇ /ഡിപ്പോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ട്. പഠനകാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യം ലഭിക്കും.
അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേ കോട്ട, തിരുവനന്തപുരം – 695 024 എന്ന വിലാസത്തിൽ നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: www.captkerala.com, ഫോൺ: 0471-2474720, 0471 2467728.
ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി സീറ്റൊഴിവ്
Published on : September 09 - 2021 | 8:18 pm

Related News
Related News
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ്
SUBSCRIBE OUR YOUTUBE CHANNEL...
കാലിക്കറ്റ് സർവകലാശാല എന്‍എസ്എസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
SUBSCRIBE OUR YOUTUBE CHANNEL...
‘ഹരിതവിദ്യാലയം’ ഗ്രാന്റ് ഫിനാലെ ഇന്ന്: മികച്ച സ്കൂളിന് 20 ലക്ഷം
SUBSCRIBE OUR YOUTUBE CHANNEL...
എൽബിഎസിൽ അധ്യാപക ഒഴിവുകൾ,തൊഴിലധിഷ്ഠിത കോഴ്സുകൾ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments