വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
Published on : September 09 - 2021 | 7:47 pm

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദേശീയ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ (എൻബിസിഎഫ്ഡിസി) കീഴിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്, ഫീൽഡ് ടെക്‌നീഷ്യൻ അദർഹോം അപ്ലയൻസസ് എന്നിവയിലാണ് കോഴ്‌സുകൾ. അപേക്ഷകർ മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി വിഭാഗത്തിൽ പെട്ടവരോ ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽ പെട്ടവരോ ആയിരിക്കണം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർ പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റിനു അർഹരായിരിക്കും. രേഖകളുടെ അസലും ഒരു കോപ്പിയുമായി സെപ്റ്റംബർ 15 നു മുമ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2307733, 85470005050.

0 Comments

Related News

Common Forms

Common Forms

Related News