വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്‌സാഹന പദ്ധതി

Published on : September 09 - 2021 | 8:13 pm

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്‌സാഹന പദ്ധതിക്കായി പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കാണ് സമ്മാനം.
2020-21 അക്കാഡമിക് വർഷം പത്താംക്ലാസ് മുതൽ മുകളിലേക്കുള്ള എല്ലാ അംഗീകൃത കോഴ്‌സുകളിലും (പ്രൊഫഷണൽ കോഴ്‌സ് ഉൾപ്പെടെ) അവസാന വർഷ പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പട്ടികജാതിവിഭാഗം വിദ്യാർത്ഥികൾക്ക് http://egrantz.kerala.gov.in മുഖേന അപേക്ഷ നൽകാം. ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതം അപേക്ഷിക്കണം. അപേക്ഷകർ കേരളത്തിനുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചവരാകണം. കൂടുതൽ വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും.

0 Comments

Related NewsRelated News