വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
Published on : September 07 - 2021 | 11:48 am

ന്യൂഡൽഹി: കോവിഡ് വ്യാപന പ്രതിസന്ധിയിലെ വെല്ലുവിളി നിറഞ്ഞ കാലത്തും അധ്യാപകർ രാജ്യത്തിന് നൽകിയ സംഭാവനകൾ അതുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടത്തുന്ന ‘ശിക്ഷക് പർവ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്, വിദ്യാഭ്യാസം തുല്യവും ഉൾക്കൊള്ളുന്നതുമായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓൺലൈൻ വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. വിദ്യാഭ്യാസ മേഖലയിലെ ഒന്നിലധികം സുപ്രധാന പദ്ധതികൾ ആരംഭിച്ചു. വിദ്യാഞ്ജലി 2.0, നിഷ്ഠ 3.0, ടോക്കിംഗ് ബുക്സ്, സ്കൂൾ ക്വാളിറ്റി അസസ്മെന്റ് ആൻഡ് അഷ്വറൻസ് ഫ്രെയിംവർക്ക് (SQAAF) എന്നിങ്ങനെ വിദ്യാഭ്യാസ മേഖലയിലെ നിരവധി പ്രധാന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു.

0 Comments

Related News

Common Forms

Common Forms

Related News