വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സ്കൂളുകളിലേക്ക് ആവശ്യമായ തെർമൽ സ്കാനറുകൾ വേഗം കൈപ്പറ്റണംമാറ്റിവെച്ച എംജി സർവകലാശാല പരീക്ഷകളുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചുഅൺഎയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ അംഗീകാരം : നവംബർ 14 വരെ അപേക്ഷിക്കാംവിദ്യാകിരണം പദ്ധതി തുടങ്ങി: ആദ്യഘട്ടത്തില്‍ നൽകുന്നത് 45313 ലാപ്‍ടോപ്പുകള്‍എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചുസംസ്ഥാനത്ത് കോളേജുകൾ നാളെമുതൽ: മുഴുവൻ ക്ലാസുകളിലും പഠനംനവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണംസ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടികാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകളിൽ മാറ്റം: പുതിയ തീയതി ഉടൻകേരള വെറ്ററിനറി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
[wpseo_breadcrumb]

ഗുണനിലവാരവും സുസ്ഥിരവുമായ വിദ്യാലയങ്ങൾ: ശിക്ഷക് പർവ് ഉദ്ഘാടനം നാളെ

Published on : September 06 - 2021 | 11:56 am

ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ‘ശിക്ഷക് പർവ’ കോൺക്ലേവ് ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോഡി നിർവഹിക്കും. രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രി ‘ശിക്ഷക് പർവ’ ഉദ്ഘാടനം ചെയ്യും. ‘ഗുണനിലവാരവും സുസ്ഥിരവുമായ വിദ്യാലയങ്ങൾ- ഇന്ത്യയിലെ സ്കൂളുകളിൽ നിന്നുള്ള പഠനങ്ങൾ’ എന്നതാണ് ‘ശിക്ഷക് പർവ് -2021’ ന്റെ ലക്ഷ്യം. അധ്യാപകരുടെ വിലയേറിയ സംഭാവനകൾ അംഗീകരിക്കുന്നതിനും പുതിയ വിദ്യാഭ്യാസ നയം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായാണ് സെപ്റ്റംബർ 5 മുതൽ 17 മുതൽ ശിക്ഷക് പർവ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രി അധ്യാപകരോടും വിദ്യാർത്ഥികളോടും സംസാരിക്കും. വിദ്യാഭ്യാസ മേഖലയിലെ വൻ സംരംഭങ്ങൾക്ക് നാളെ പ്രധാനമന്ത്രി തുടക്കം കുറിക്കും.


ഇന്ത്യൻ ആംഗ്യഭാഷാ നിഘണ്ടു പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും:
കൂടാതെ, ഇന്ത്യൻ ആംഗ്യഭാഷാ നിഘണ്ടു (ശ്രവണവൈകല്യമുള്ളവർക്കുള്ള ഓഡിയോ, ടെക്സ്റ്റ് ഉൾച്ചേർത്ത ആംഗ്യഭാഷാ വീഡിയോ, യൂണിവേഴ്സൽ ഡിസൈൻ ഓഫ് ലേണിംഗ് അനുസരിച്ച്), സംസാരിക്കുന്ന പുസ്തകങ്ങൾ (കാഴ്ച വൈകല്യമുള്ളവർക്കുള്ള ഓഡിയോ ബുക്കുകൾ എന്നിവ മോദി പുറത്തിറക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. രാജ്യത്താകമാനമുള്ള സ്കൂളുകളിലെ ഗുണനിലവാരവുംl സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിന് നൂതനമായ സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതിയുണ്ടാകും.

0 Comments

Related NewsRelated News