വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെൻറിനുള്ള അപേക്ഷാ സമർപ്പണം നാളെ മുതൽസ്കൂളുകളിലേക്ക് ആവശ്യമായ തെർമൽ സ്കാനറുകൾ വേഗം കൈപ്പറ്റണംമാറ്റിവെച്ച എംജി സർവകലാശാല പരീക്ഷകളുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചുഅൺഎയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ അംഗീകാരം : നവംബർ 14 വരെ അപേക്ഷിക്കാംലൈഫ് മിഷനിൽ കരാർ നിയമനംവിദ്യാകിരണം പദ്ധതി തുടങ്ങി: ആദ്യഘട്ടത്തില്‍ നൽകുന്നത് 45313 ലാപ്‍ടോപ്പുകള്‍എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചുസംസ്ഥാനത്ത് കോളേജുകൾ നാളെമുതൽ: മുഴുവൻ ക്ലാസുകളിലും പഠനംനവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണംസ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടി
[wpseo_breadcrumb]

കേരളത്തിലും സ്കൂളുകൾ തുറക്കാന്‍ ആലോചന; വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി

Published on : September 02 - 2021 | 11:05 am

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങൾക്ക് പിന്നാലെ കേരളത്തിലും സ്കൂൾ പഠനം പുനരാരംഭിക്കാൻ സർക്കാർ ആലോചന. പ്ലസ് വൺ പരീക്ഷയ്ക്ക് മുന്നോടിയായി ക്ലാസ് മുറികൾ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി മാധ്യമങ്ങളോട് ഇക്കാര്യം സൂചിപ്പിച്ചത്. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് പ്രൊജക്ട് റിപ്പോർട്ട് തയാറാകുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.


മുഖ്യമന്ത്രിയുമായി ചർച്ച നടത്തി വിദഗ്ധ സമിതി റിപ്പോർട്ടും പ്രൊജക്ട് റിപ്പോർട്ടും കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നതതല സമിതി തീരുമാനമെടുക്കുമെന്നും സ്കൂളുകൾ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധർ മുന്നോട്ടുവച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികൾക്ക് വാക്സിൻ നൽകിയതിന് ശേഷം സ്കൂളുകൾ തുറന്നാൽ മതി എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വന്ന ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനമെടുക്കും. സ്കൂളുകൾ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധർ മുന്നോട്ടുവച്ചതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടും വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ട് റിപ്പോർട്ടും മുഖ്യമന്ത്രിക്ക് സമർപ്പിക്കും. മുഖ്യമന്ത്രി ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട്ടിലുൾപ്പെടെ സ്കൂളുകൾ തുറന്ന സാഹചര്യത്തിലാണ് കേരളത്തിലും അതിന്റെ പ്രായോഗികത പരിശോധിക്കുന്നത്. വിദഗ്ധ സമിതിയുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം നടപടി സ്വീകരിക്കും.

0 Comments

Related NewsRelated News