തിരുവനന്തപുരം : ഈ അധ്യായന വർഷത്തിൽ പ്ലസ് ടു വിദ്യാർഥികളിൽനിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോവിഡ് സാഹചര്യം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. 2020 – 21 അധ്യയനവർഷത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനോ വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിൽ ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ് എന്നിവ ഈടാക്കേണ്ടതില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
