പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

ലണ്ടൻ ആർട്സ് യൂണിവേഴ്‌സിറ്റിയിൽ സ്കോളർഷിപ്പോടെ പോസ്റ്റ്ഗ്രാജ്വേറ്റ്: 2022 പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

Aug 29, 2021 at 7:09 am

Follow us on

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്‌സ് ലണ്ടനിൽ (യുഎഎൽ) സ്കോളർഷിപ്പോടെ മാസ്റ്റേഴ്‌സ്പ്രോഗ്രാം പഠനത്തിന് അവസരം. ആർട്‌സ്, ഡിസൈൻ മേഖലകളിലാണ് പഠനം. കോഴ്സുകളും മറ്റു വിവരങ്ങളും താഴെ

കോഴ്‌സുകൾ

ഫുൾ ടൈം ആയോ പാർട് ടൈം ആയോ പഠിപ്പിക്കുന്ന ഗ്രാജ്വേറ്റ് ഡിപ്ലോമ, എം.ആർക്ക്., എം.എ., എം.ബി.എ., എം.എഫ്.എ., എം.റസ്, എം.എസ്‌സി. എന്നിവയിലൊന്നാകാം പ്രോഗ്രാം. 2021-2022ൽ തുടങ്ങുന്ന പ്രോഗ്രാം യു.എ.എലിലെ തിരഞ്ഞെടുത്ത ആറ് കോളജുകളിൽ ഒന്നിൽ ആയിരിക്കണം. പ്രവേശനത്തിനുള്ള ഒരു ഓഫർ അപേക്ഷാർഥിക്ക് ഉണ്ടായിരിക്കണം.

മേഖലകൾ

3 ഡി ഡിസൈൻ ആൻഡ് പ്രൊഡക്ട് ഡിസൈൻ, ആർക്കിടെക്ച്ചർ സ്‌പേഷ്യൽ ആൻഡ് ഇന്റീരിയർ ഡിസൈൻ, ക്രിയേറ്റിവ് കംപ്യൂട്ടിങ്, ഫൈൻ ആർട്ട്, ഇലസ്‌ട്രേഷൻ, ഫോട്ടോഗ്രഫി, ടെക്‌സ്റ്റെൽസ് ആൻഡ് മെറ്റീരിയൽസ്, ജേണലിസം പി.ആർ. മീഡിയ ആൻഡ് പബ്ലിഷിങ്, ബിസിനസ് മാനേജ്‌മെന്റ് ആൻഡ് സയൻസ് തുടങ്ങിയവ.

യോഗ്യത

അണ്ടർ ഗ്രാജ്വേറ്റ് തലത്തിൽ കുറഞ്ഞത് അപ്പർ സെക്കൻഡ് ക്ലാസ് ഓണേഴ്‌സ് ബിരുദം ഉണ്ടായിരിക്കണം. അതു ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നവർക്കും അംഗീകരിക്കപ്പെട്ട തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. യോഗ്യത തെളിയിക്കാൻ ട്രാൻസ്‌ക്രിപ്റ്റ് നൽകണം. അപേക്ഷയുടെ ഭാഗമായി ഒരു പഴ്‌സണൽ സ്റ്റേറ്റ്‌മെന്റ് നിശ്ചിത ചോദ്യങ്ങൾക്ക് മറുപടി എന്ന രീതിയിൽ നൽകേണ്ടതുണ്ട്. ഒരു അക്കാദമിക്/ പ്രൊഫഷണൽ റഫറിയുടെ തൃപ്തികരമായ ഒരു പഴ്‌സണൽ റഫറൻസ് ഇംഗ്ലീഷിൽ അപേക്ഷയിൽ ഉൾപ്പെടുത്തണം.

\"\"

2021 സെപ്റ്റംബർ/ഒക്ടോബർ മാസത്തിൽ തുടങ്ങുന്ന പ്രോഗ്രാമുകൾക്ക് 2021 ജൂൺ 18 വരെയും 2022 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്‌സുകൾക്ക് 2021 ഒക്ടോബർ 15 വരെയും അപേക്ഷിക്കാം.

അഡ്മിഷൻ ഓഫർ ലഭിച്ചുകഴിഞ്ഞാൽ അപേക്ഷാർഥിയുടെ \’മെ ഫണ്ടിങ്\’ പേജിൽ അർഹതയുള്ള എല്ലാ സ്‌കോളർഷിപ്പുകളെയും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കും. സ്‌കോളർഷിപ്പ് അപേക്ഷയിൻമേലുള്ള അന്തിമ തീരുമാനം, ഇമെയിൽ വഴി അറിയിക്കും.

കൂടുതൽ വിവരങ്ങൾക്ക്

https://www.arts.ac.uk/

Follow us on

Related News