തിരുവനന്തപുരം: കേരളത്തിൽ സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് സ്കൗട്ട്സ്, ഗൈഡ്സ്, റോവർ, റേഞ്ചർ വിഭാഗത്തിൽ ഉള്ളവർക്ക് ഗ്രേസ് മാർക്ക് നൽകും. ഈ വിഭാഗങ്ങളിൽ ഹയർ സെക്കൻഡറി തലത്തിൽ രാജ്യപുരസ്കാർ, നന്മമുദ്ര തുടങ്ങിയ സർട്ടിഫിക്കറ്റുകൾ ലഭിച്ചവർക്ക് 15മാർക്ക് ഗ്രേസ് മാർക്കായി അനുവദിച്ചു.
എൻഎസ്എസ്,എൻസിസി വിദ്യാർഥികൾക്ക് കോളജ് പ്രവേശനത്തിനു നിലവിൽ 15 മാർക്ക് അനുവദിക്കുന്നുണ്ട്. സ്കൗട്സിനും ഗൈഡ്സിനും ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. എൻഎസ്എസ്, എൻസിസി വിദ്യാർഥികൾക്കു കോളജ് പ്രവേശനത്തിനു ബോണസ് മാർക്കായി 15 മാർക്ക് അനുവദിച്ചുവരുന്നുണ്ട്. ഇതേ തുടർന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടി കൈക്കൊണ്ടത്.

0 Comments