തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറുകയാണ് കർണാടക. 2021-2022 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നതിനായി കർണാടക സംസ്ഥാന സർക്കാർ ഇന്നലെ ഉത്തരവിറക്കി. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് എൻഇപിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി സി.എൻ.അശ്വത് നാരായൺ പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക് പുറമേ, ഉന്നത വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി കുമാർ നായക്, കർണ്ണാടക ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ തിമ്മേഗൗഡ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

0 Comments