പ്രധാന വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടണം: നിയമസഭയിൽ വീണ്ടും നോട്ടീസ്

Aug 2, 2021 at 10:14 am

Follow us on

തിരുവനന്തപുരം പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഷാഫി പറമ്പിൽ എം എൽ എ യാണ് പിഎസ്‌സി റാങ്ക് പട്ടിക നീട്ടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. 493 റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കുമ്പോൾ മുന്നിലുള്ളത് വലിയ നിയമന പ്രതിസന്ധിയാണെന്നും ഷാഫി പറമ്പിൽ നോട്ടീസിലൂടെ ചൂണ്ടിക്കാട്ടി. ലാസ്റ്റ് ഗ്രേഡ് സർവെന്റ് എൽ ഡി ക്ലർക്ക് തുടങ്ങിയവയാണ് ഇനി വരാനിരിക്കുന്ന പട്ടികകൾ. ഈ തസ്തികകളിലേക്കുള്ള ആദ്യഘട്ട പരീക്ഷകൾ മാത്രമാണ് പൂർത്തിയായത്.

രണ്ടാംഘട്ട പരീക്ഷകൾ സെപ്റ്റംബർ ഒക്ടോബർ മാസത്തിൽ നടക്കാനിരിക്കുകയാണ്. ഈ പരീക്ഷകൾ പൂർത്തിയാക്കി റാങ്ക് പട്ടികകൾ തയ്യാറാക്കാനുള്ള നടപടിക്രമങ്ങൾക്ക് ഏറെ കാലതാമസമെടുക്കും. ഇതുകൊണ്ടു തന്നെ വലിയൊരു കാലയളവിൽ അപ്രഖ്യാപിത നിയമന നിരോധനം പോലുള്ള ഒരു സാഹചര്യത്തിലേക്ക് കേരളം പോകുമെന്നും പ്രണയത്തിൽ ചൂണ്ടിക്കാട്ടുന്നു.

\"\"

ഇത് രണ്ടാം തവണയാണ് പ്രതിപക്ഷം റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന നിയമസഭയിൽ പ്രമേയത്തിനുള്ള നോട്ടീസിലൂടെ ആവശ്യപ്പെടുന്നത്.

\"\"

Follow us on

Related News