പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള "കരിയർത്തോൺ' ആരംഭിച്ചു: 16 മണിക്കൂർ കൗൺസലിങ്

Aug 1, 2021 at 7:38 am

Follow us on

തിരുവനന്തപുരം: പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി നടത്തുന്ന \”കരിയർത്തോൺ\’ ആരംഭിച്ചു. ഹയർ സെക്കൻഡറി വകുപ്പിനു കീഴിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ ആണ് ഇന്ന് രാവിലെ 6.30മുതൽ രാത്രി 10.30 വരെ
\”കരിയർത്തോൺ\’ എന്ന പേരിൽ 16 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓൺലെൻ കരിയർ കൗൺസലിങ് പരിപാടി നടത്തുന്നത്.

\"\"

സെഷനുകളിലായി 35 കരിയർ
ഗൈഡുമാർ കൗൺസലിങ് നൽകും.
രാവിലെ 6.30 മുതൽ 9.00 വരെ
മെഡിക്കൽ, മെഡിക്കൽ അനുബന്ധ
പാരാമെഡിക്കൽ കോഴ്സുകളെ കുറിച്ചും 9.30 മുതൽ 11.00 വരെ കൊമേഴ്സ്, 11.30 മുതൽ 2.30വരെ എൻജിനീയറിങ്,
ന്യൂജൻ കോഴ്സുകൾ, ഡിസൈൻ എന്നിവയെ കുറിച്ചും 2.30 മുതൽ
5.00 വരെ ഹ്യൂമാനിറ്റീസ്, അധ്യാപനം,
ആർട്സ്, സ്പോർട്സ്, വിവിധ മത്സര
പരീക്ഷകൾ എന്നിവയെ കുറിച്ചും വൈകിട്ട് 5.00 മുതൽ 8.00വരെ ബേസിക്
സയൻസ് ഡിഗ്രി, ഐടി എന്നിവയെ കുറിച്ചും രാത്രി 8.00 മുതൽ 10.30വരെ ഹ്രസ്വകാല കോഴ്സുകൾ, ഐടിഐ, പോളിടെക്നിക് എന്നിവയെ കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമാകും.

\"\"


“സൂം\’ ആപ്പ് വഴിയും CGAC എന്ന യൂട്യൂബ് ചാനൽവഴിയും വിദ്യസർഥികൾക്ക് പങ്കെടുക്കാം. സൂം മീറ്റിങ് ഐഡി
894 0507 0603, മീറ്റിങ് കോഡ് 12345.

\"\"

Follow us on

Related News