ന്യൂഡൽഹി: ഈ വർഷത്തെ ഐ.സി.എസ്.ഇ പത്താം ക്ലാസ് ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.98 ശതമാനവും പന്ത്രാണ്ടാക്ലാസിൽ 99.76 ശതമാനവും പേർ വിജയിച്ചു.

പരീക്ഷാ ഫലം cisce.org, result.cisce.org എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. സിബിഎസ്ഇ പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകൾ റദ്ദാക്കിയിരുന്നു. ഇന്ത്യയിൽ മാർക്കറ്റ് അടിസ്ഥാനത്തിൽ ആണ് ഇത്തവണ ഫല പ്രഖ്യാപനം നടത്തുന്നത്. ബോർഡ് തീരുമാനിച്ച ഇതര മൂല്യനിർണ്ണയ നയം അടിസ്ഥാനമാക്കിയാണ് ഫലം പ്രഖ്യാപിച്ചിട്ടുള്ളത്.

0 Comments