ന്യൂഡൽഹി: 2021-22 വർഷത്തെ 10,12 ക്ലാസ് ബോർഡ് പരീക്ഷകൾക്കായുള്ള പുതുക്കിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. 9, 11 ക്ലാസുകൾക്കായുള്ള പുതുക്കിയ സിലബസും ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ബോർഡ് പുറത്തിറക്കിയ സിലബസ് പ്രകാരമാകും 2022ൽ പൊതുപരീക്ഷ നടക്കുക. cbseacademic.nic.in എന്ന വെബ്സൈറ്റ് വഴി പുതിയ സിലബസുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.
9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഓരോ ടേമിന്റെയും അവസാനം ടേം-എൻഡ് പരീക്ഷകൾ നടത്തും.

0 Comments