പ്രധാന വാർത്തകൾ
അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

രണ്ടര വയസുമുതൽ ചിത്രരചന: 2000ൽ അധികം ചിത്രങ്ങൾ വരച്ച് ഒൻപതുവയസുകാരി

Jul 4, 2021 at 9:08 am

Follow us on

മലപ്പുറം: രണ്ടായിരത്തിലേറെ ചിത്രങ്ങൾ വരച്ച് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ദക്ഷിണ. മലപ്പുറം തിരൂരിലെ കെഎസ്ഇബി ജീവനക്കാരനും  തിരുവനന്തപുരം കാട്ടാക്കട സ്വദേശിയുമായ  നോബിളിന്റെയും ഭാര്യ ഷൈനിയുടെയും മകളാണ്  എസ്.എൻ. ദക്ഷിണ. രണ്ടര വയസുമുതൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയ ഈ മിടുക്കി കഴിഞ്ഞ ആറര വർഷത്തിനുള്ളിൽ രണ്ടായിരത്തിലധികം മനോഹര ചിത്രങ്ങളാണ് വരച്ചത്.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ദക്ഷിണ കോഴിക്കോട് ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു.
മനസ്സിൽ തോന്നുന്ന ആശയങ്ങളും ദൃശ്യങ്ങളും കാൻവാസിലേക്കു വേഗത്തിൽ പകർത്തുകതാണ് ദക്ഷിണയുടെ രീതി.

ENGLISH PLUS https://wa.me/+919895374159

\"\"

വാട്ടർ കളർ, ഓയിൽ പാസ്റ്റൽസ്, പെൻസിൽ എന്നിവഉപയോഗിച്ചാണ് ചിത്ര രചന. ഓയിൽ പാസ്റ്റൽസ് ഉപയോഗിച്ച് ചുരുങ്ങിയ കാലയളവിൽ പരമാവധി ചിത്രങ്ങൾ വരച്ചെന്ന ബഹുമതി നേടിയാണ് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.
തന്റെ ചിത്രങ്ങൾ വിട്ടുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും ദക്ഷിണ മറന്നില്ല.

ഈ ലോക്ക്ഡൗൺ മാത്രം ദക്ഷിണ വരച്ചത്   400 ചിത്രങ്ങളാണ്. ചിത്രരചനയ്ക്ക് പുറമേ ദക്ഷിണയുടെ വയനാശീലവും അത്ഭുതാവഹമാണ് . തിരൂർ തുഞ്ചൻപറബിലെ ബാലസമാജം ലൈബ്രറിയിലെ മുഴുവൻ  ബാലസാഹിത്യ പുസ്തകങ്ങളും ഇതിനോടകം  ദക്ഷിണ വായിച്ചു കഴിഞ്ഞു.

ഇതിൽ ഒട്ടേറെ പുസ്തകങ്ങൾക്ക് ആസ്വാദനകുറിപ്പും ദക്ഷിണ തയാറാക്കി. തിരൂർഫാത്തിമ മാത സ്കൂളിൽ നാലാം ക്ലാസിലെ വിദ്യാർത്തിയാണ്  ഈ മിടുക്കി.

\"\"

Follow us on

Related News