editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ചെങ്ങന്നൂരിൽ നടക്കുന്ന ‘തരംഗ്-23 ദേശീയ ടെക് ഫെസ്റ്റ്’ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തുപോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ ഫെബ്രുവരി 28വരെആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്‌സിങ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുസ്‌കോൾ കേരള: സൗജന്യ പഠന സഹായി വിതരണംകാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം, പരീക്ഷാ അപേക്ഷ, വിവിധ പരീക്ഷകൾ, പുനർ മൂല്യനിർണയ ഫലംഗവ. കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ എം.എഡ് സീറ്റൊഴിവ്: സ്പോട്ട് അഡ്മിഷൻ നാളെപരീക്ഷാ വിജ്ഞാപനം, ഹാൾ ടിക്കറ്റ്, അസി. പ്രഫസർ, കൗൺസലിങ് സൈക്കോളജി: കണ്ണൂർ സർവകലാശാല വാർത്തകൾഎംജി സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷ: അപേക്ഷ മാര്‍ച്ച് ഒന്നുവരെനാലായിരത്തിലധികം വിദ്യാർത്ഥികൾക്ക് അപ്രന്റിസ്ഷിപ്പ്: ഒരുവർഷത്തെ പരിശീലനംസ്റ്റേജിതര മത്സരങ്ങളില്‍ തൃശ്ശൂര്‍ മുന്നിൽ: കലാമത്സരങ്ങളില്‍ മലപ്പുറത്തിന്റെ മുന്നേറ്റം

എസ്എസ്എൽസി പരീക്ഷാഫലം: വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിങ്

Published on : June 22 - 2021 | 6:23 pm

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിനു ശേഷം കുട്ടികൾക്കുണ്ടാകുന്ന സംശയ നിവാരണത്തിനും മാനസിക സമ്മർദ്ദങ്ങളൾക്കും പരിഹാരം കാണാൻ പ്രത്യേക കൗൺസിലിങ് സംഘടിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഹയർസെക്കൻഡറി വിഭാഗത്തിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സെഷനുകൾ നടത്തുക.

പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികളുടെ കരിയർ സംബന്ധമായ സഹായങ്ങളും, കൗമാരക്കാരുടെ മാനസികാരോഗ്യം കാത്തുസംരക്ഷിക്കാൻ ഉള്ള വിവിധ പ്രവർത്തനങ്ങളുമാണ് ഇപ്പോൾ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ നടത്തിവരുന്നത്.

ഇതിന്റെ ഭാഗമായി സ്കൂളുകളിൽ സൗഹൃദ ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്ലസ്ടു പരീക്ഷ എഴുതിയിരിക്കുന്ന വിദ്യാർഥികൾക്കായി “ആഫ്റ്റർ പ്ലസ് ടു” എന്നപേരിൽ 18 ദിവസം നീണ്ടുനിന്ന കരിയർ വെബിനാർ സംഘടിപ്പിക്കപ്പെട്ടിരുന്നുപത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കായി അഞ്ചുദിവസത്തെ കരിയർ ഗൈഡൻസ് പ്രോഗ്രാം ആണ് ആരംഭിച്ചത്.

പത്താംക്ലാസ് പരീക്ഷ എഴുതിയ കുട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ അഭിരുചിക്കനുസരിച്ച് സാധ്യമായ തുടർപഠന മേഖലകളും തൊഴിൽ സാധ്യതയുമാണ് ഇതിലൂടെ കുട്ടികളിലേക്ക് എത്തിച്ചേരുന്നത്. വിഎച്ച്എസ്ഇ, ടെക്നിക്കൽ ഹയർസെക്കൻഡറി, പോളിടെക്നിക് തുടങ്ങിയ വിവിധ സാധ്യതകൾ പത്താം ക്ലാസിനു ശേഷം ഉണ്ടെന്ന് കുട്ടികളെ പരിചയപ്പെടുത്താൻ ഈ പരിപാടിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

ENGLISH PLUS https://wa.me/+919895374159

0 Comments

Related News