editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ദേവസ്വം ബോർഡുകളിലെ ജോലിക്കായി ആർക്കും പണം നൽകി വഞ്ചിതരാകരുത്; ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻരണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്‌ ടെക്‌നോളജി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാംബിരുദതല പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ വിജ്ഞാപനം; പ്രതീക്ഷിക്കുന്നത് 20000 ഒഴിവുകൾഎസ്ബിഐയിൽ 5486 ക്ലറിക്കൽ കേഡർ ഒഴിവ്: 17,900 മുതൽ 47,920വരെ ശമ്പളം.കുസാറ്റിലെ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ സ്പോട്ട് അഡ്മിഷൻ നാളെഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്സ്KOOL ‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം;97.5 ശതമാനം വിജയംസ്കൂളുകൾക്കുള്ള പിഎം ശ്രീ പദ്ധതി; അപേക്ഷകൾ ഒക്ടോബർ ഒന്നുമുതൽ നവംബർ 30വരെയുക്രൈനിലെ വിദ്യാർഥികൾക്കുള്ള തുടർപഠനം: ജോർജിയയിൽ 3 സർവകലാശാലകൾക്കു മാത്രം അനുമതിഎൻജിനീയറിങ് കോളജിൽ ഡിമാൻഡ് കംപ്യൂട്ടർ സയൻസിന്

അറബിക് അധ്യാപക ഒഴിവുകൾ ഉടൻ നികത്തുക: കെഎടിഎഫ്

Published on : June 17 - 2021 | 12:21 pm

മലപ്പുറം: എടപ്പാൾ ഉപജില്ലയിലെ അറബി അധ്യാപകക്ഷാമം ഉടൻ പരിഹരിക്കണമെന്ന ആവശ്യവുമായി കെഎടിഎഫ്. ലോവർ പ്രൈമറി വിഭാഗത്തിൽ 14 ഒഴിവുകളും അപ്പർ പ്രൈമറിയിൽ 7 ഒഴിവുകളും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് ഒഴിവുകളും ആണ് നിലവിലുള്ളത്. സംവരണ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ റാങ്ക് ലിസ്റ്റിൽ ഇല്ലാത്തതിനാൽ എൻസിഎയുടെ നൂലാമാലകളിൽ കെട്ടി കുടുങ്ങി ഭൂരിഭാഗം സ്കൂളുകളിലെയും ഒഴിവുകൾ കാലങ്ങളായി നികത്തപ്പെടാതെ കിടക്കുകയാണ്.

ജില്ലയിലെ അറബിക് റാങ്ക് ലിസ്റ്റിൽ നിന്നും അഡ്വൈസ് മെമ്മോ കൈപ്പറ്റിയ ഉദ്യോഗാർത്ഥികളെ സ്കൂളുകളിൽ നിയമിനം നൽകി എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്ന് എടപ്പാൾ ഉപജില്ല എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

ENGLISH PLUS https://wa.me/+919895374159

ഓൺലൈൻ പഠനം ആരംഭിച്ചതോടെ ഒഴിവുള്ള സ്കൂളുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചിരുന്ന മുൻകാല സമ്പ്രദായം സർക്കാർ നിർത്തലാക്കിയതോടെ ഈ സ്കൂളുകളിൽ അറബി ഭാഷാ പഠനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ഉപജില്ലയിലെ അഞ്ഞൂറിലധികം വിദ്യാർഥികളെയാണ് ഇത് ബാധിക്കുന്നത്.

പല സ്കൂളുകളിലും അറബി പഠനത്തിന് കുട്ടികൾ കൂടുതലാണ് സർക്കാർ ഫിക്സേഷൻ നടത്താത്തതിനാൽ പുതിയ പോസ്റ്റുകൾ അവിടെ സൃഷ്ടിക്കപ്പെടുന്നില്ല ഈ ഒരു പ്രശ്നവും കാണാതെ പോകരുതെന്നും യോഗം ആവശ്യപ്പെട്ടു.
ഓൺലൈനായി നടന്ന യോഗം കെഎടിഎഫ് സംസ്ഥാന എക്സികുട്ടീവ് അംഗം സമദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

തിരൂർ വിദ്യാഭ്യാസ ജില്ല സെക്രട്ടറി അനീസ് കെ. എ, ഫഹദ് വി,സലീം സി.എ,സൈനുദ്ദീൻ സി കെ,ഉബൈദ് വി, മുഹമ്മദ്‌ ജലീൽ പി,ഷരീഫ് സി.കെ, നൂർജഹാൻ പി, സറീന വി വി, ഫാത്തിമ പി, ജലീൽ എന്നിവർ പ്രസംഗിച്ചു.

0 Comments

Related News