അറബിക് അധ്യാപക ഒഴിവുകൾ ഉടൻ നികത്തുക: കെഎടിഎഫ്

Jun 17, 2021 at 12:21 pm

Follow us on

മലപ്പുറം: എടപ്പാൾ ഉപജില്ലയിലെ അറബി അധ്യാപകക്ഷാമം ഉടൻ പരിഹരിക്കണമെന്ന ആവശ്യവുമായി കെഎടിഎഫ്. ലോവർ പ്രൈമറി വിഭാഗത്തിൽ 14 ഒഴിവുകളും അപ്പർ പ്രൈമറിയിൽ 7 ഒഴിവുകളും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് ഒഴിവുകളും ആണ് നിലവിലുള്ളത്. സംവരണ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ റാങ്ക് ലിസ്റ്റിൽ ഇല്ലാത്തതിനാൽ എൻസിഎയുടെ നൂലാമാലകളിൽ കെട്ടി കുടുങ്ങി ഭൂരിഭാഗം സ്കൂളുകളിലെയും ഒഴിവുകൾ കാലങ്ങളായി നികത്തപ്പെടാതെ കിടക്കുകയാണ്.

ജില്ലയിലെ അറബിക് റാങ്ക് ലിസ്റ്റിൽ നിന്നും അഡ്വൈസ് മെമ്മോ കൈപ്പറ്റിയ ഉദ്യോഗാർത്ഥികളെ സ്കൂളുകളിൽ നിയമിനം നൽകി എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്ന് എടപ്പാൾ ഉപജില്ല എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

\"\"

ENGLISH PLUS https://wa.me/+919895374159

ഓൺലൈൻ പഠനം ആരംഭിച്ചതോടെ ഒഴിവുള്ള സ്കൂളുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചിരുന്ന മുൻകാല സമ്പ്രദായം സർക്കാർ നിർത്തലാക്കിയതോടെ ഈ സ്കൂളുകളിൽ അറബി ഭാഷാ പഠനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ഉപജില്ലയിലെ അഞ്ഞൂറിലധികം വിദ്യാർഥികളെയാണ് ഇത് ബാധിക്കുന്നത്.

\"\"

പല സ്കൂളുകളിലും അറബി പഠനത്തിന് കുട്ടികൾ കൂടുതലാണ് സർക്കാർ ഫിക്സേഷൻ നടത്താത്തതിനാൽ പുതിയ പോസ്റ്റുകൾ അവിടെ സൃഷ്ടിക്കപ്പെടുന്നില്ല ഈ ഒരു പ്രശ്നവും കാണാതെ പോകരുതെന്നും യോഗം ആവശ്യപ്പെട്ടു.
ഓൺലൈനായി നടന്ന യോഗം കെഎടിഎഫ് സംസ്ഥാന എക്സികുട്ടീവ് അംഗം സമദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

\"\"

തിരൂർ വിദ്യാഭ്യാസ ജില്ല സെക്രട്ടറി അനീസ് കെ. എ, ഫഹദ് വി,സലീം സി.എ,സൈനുദ്ദീൻ സി കെ,ഉബൈദ് വി, മുഹമ്മദ്‌ ജലീൽ പി,ഷരീഫ് സി.കെ, നൂർജഹാൻ പി, സറീന വി വി, ഫാത്തിമ പി, ജലീൽ എന്നിവർ പ്രസംഗിച്ചു.

\"\"

Follow us on

Related News