ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ജൂൺ 28 മുതൽ: വൊക്കേഷണൽ ഹയർസെക്കൻഡറി , എൻഎസ്ക്യുഎഫ് പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 28 ന് ആരംഭിക്കും.
വൊക്കേഷണൽ ഹയർസെക്കന്ററിവിഭാഗം, എൻഎസ്ക്യുഎഫ് പ്രായോഗിക പരീക്ഷകൾ ജൂൺ 21 മുതലാണ് ആരംഭിക്കുക. നിലവിലെ സാഹചര്യത്തിൽ പുതുക്കിയ തിയതികളാണിത്.

ENGLISH PLUS https://wa.me/+919895374159

പ്രാക്ടിക്കൽ പരിശീലനം നടത്തുന്നതിന് കൂടുതൽ സമയം ആവശ്യമുണ്ടെന്ന വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് 2021 ജൂൺ 17 മുതൽ 25 വരെ തീയതികളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ അധ്യാപകരുടെ ലഭ്യത അനുസരിച്ച് സ്‌കൂളിൽ എത്താവുന്നതും സ്‌കൂളിന്റെ നിർദ്ദേശം അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ പ്രായോഗിക  പരിശീലനം നേടാവുന്നതുമാണ്.


2021 – ലെ രണ്ടാംവർഷ ഹയർസെക്കൻഡറി /വൊക്കേഷണൽ         ഹയർസെക്കൻഡറി പ്രായോഗിക പരീക്ഷകൾ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ  കൃത്യമായി പാലിച്ചുകൊണ്ടാണ് നടക്കുക . വിദ്യാർത്ഥികൾ ഇരട്ട മാസ്‌ക്ക്, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതും സാനിറ്റൈസർ ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും ആണ്.

വിദ്യാർത്ഥികൾ ലാബിൽ പ്രവേശിക്കുന്നതിന് മുൻപും ലാബിൽ നിന്ന് പുറത്തേയ്ക്ക് പോകുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കേണ്ടതാണ്. പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾ ഒരു കാരണവശാലും കൂട്ടം കൂടാൻ പാടില്ല. ശരീരോഷ്മാവ് കൂടുതലായി കാണുന്ന വിദ്യാർത്ഥികളെ മറ്റ് കുട്ടികളുമായി ഇടകലർത്താതെ പ്രത്യേകമായി പരീക്ഷ നടത്തുന്നതാണ്. കോവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾക്ക് അവർ നെഗറ്റീവ് ആകുന്ന മുറയ്ക്ക് പ്രത്യേകം പരീക്ഷാ കേന്ദ്രത്തിൽ പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാവുന്നതാണ്. ലാബുകളിൽ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങൾ മറ്റു കുട്ടികൾ കൈമാറി ഉപയോഗിക്കാൻ പാടുള്ളതല്ല. ലാബുകളിൽ എ.സി. ഉപയോഗിക്കുന്നതല്ല.

വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി ലാബുകളുടെ എല്ലാ ജനലുകളും വാതിലുകളും തുറന്നിടുന്നതാണ്. ഒരുസമയത്ത് കൂടുതൽ വിദ്യാർത്ഥികൾ സ്‌കൂളിൽ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പ്രായോഗിക പരീക്ഷയുടെ സമയക്രമം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്‌കൂൾ പ്രിൻസിപ്പാൾ/ചീഫ്‌ സൂപ്രണ്ട് അറിയിക്കുന്നതാണ്.  സമയക്രമം കൃത്യമായി പാലിക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ്.

https://wa.me/+919895374159

വിദ്യാർത്ഥികൾ പരീക്ഷ കഴിഞ്ഞാലുടൻ സ്‌കൂൾ വിട്ടുപോകേണ്ടതാണ്. പ്രായോഗിക പരീക്ഷയുടെ ഭാഗമായുള്ള പ്രൊസ്സീജിയർ എഴുത്ത് കഴിയുന്നത്ര ലാബിന് പുറത്ത് വച്ചും വൈവ വായുസഞ്ചാരമുള്ള വ്യത്യസ്ത ക്ലാസ്സ്മുറികളിൽ വച്ചും  നടത്തുന്നതാണ്.  പ്രായോഗിക പരീക്ഷയുടെ ബാച്ചുകളുടെ എണ്ണവും സമയക്രമവും ചുവടെ ചേർത്തിരിക്കുന്ന പ്രകാരം പുന:ക്രമീകരിച്ചിട്ടുണ്ട്.  സമയക്രമം നൽകിയിട്ടില്ലാത്ത വിഷയങ്ങൾക്ക് മുൻ വർഷങ്ങളിലെ സമയക്രമം പാലിക്കേണ്ടതാണ്.    കമ്പ്യൂട്ടർ  അധിഷ്ഠിത  പ്രായോഗിക  പരീക്ഷകൾക്ക് ലഭ്യമാകുന്നത്ര ലാപ്‌ടോപ്പുകൾ ഉപയോഗിക്കാനായി നൽകുന്നതാണ്

Share this post

scroll to top