പ്രധാന വാർത്തകൾ

ഡോ.ജേക്കബ് ജോൺ ചിത്രങ്ങൾ വരയ്ക്കുകയാണ്: ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ

Jun 12, 2021 at 11:46 pm

Follow us on

\"\"

തിരുവനന്തപുരം: ചിത്രങ്ങൾ വരച്ച് വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുകയാണ് ഒരു അധ്യാപകൻ. 2017ലെ സംസ്ഥാന സർക്കാരിന്റെ അധ്യാപക പുരസ്കാരവും 2020 ലെ മികച്ച എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ പുരസ്കാരവും നേടിയ അധ്യാപകനായ ഡോ. ജേക്കബ് ജോൺ ആണ് മാതൃകാപരമായ ഉദ്യമത്തിന് പിന്നിൽ. കോവിഡ് കാലത്ത് ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് സർക്കാരിനെ ആവുംവിധം പിന്തുണയ്ക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ജേക്കബ് ജോൺ ചിത്രങ്ങൾ വരച്ചു വിൽക്കാമെന്ന തീരുമാനത്തിലെത്തിയത്.

\"\"

50 ചിത്രങ്ങളാണ് ഈ ആവശ്യത്തിനായി ഡോ.ജേക്കബ് ജോൺ വരയ്ക്കുന്നത്. ശരാശരി 3,000 രൂപ ഓരോ ചിത്രത്തിനും ലഭിക്കുമെന്നാണ് ഇദ്ദേഹം കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 35 ചിത്രങ്ങൾ ഡോ.ജേക്കബ് ജോൺ വരച്ചു കഴിഞ്ഞു. 15 ചിത്രങ്ങൾ ഒരു മാസം കൊണ്ട് വരച്ചു തീർക്കാം എന്നാണ് കരുതുന്നത്. വരച്ചു തീർന്നാൽ ഓൺലൈൻ പ്രദർശനം നടത്തി ചിത്രങ്ങൾ വിൽക്കും. സഹപ്രവർത്തകരും മറ്റ് അധ്യാപകരും ഡോ. ജേക്കബ് ജോണിന്റെ ഉദ്യമത്തിന് പിന്തുണ നൽകുന്നു.

\"\"

പൊതുവിദ്യാഭ്യാസ വി.ശിവൻകുട്ടിയെ നേരിൽ കണ്ട ഡോ. ജേക്കബ് ജോൺ താൻ വരച്ച ഒരു ചിത്രം കൈമാറി. ഹയർ സെക്കൻഡറി എൻഎസ്എസ് വിഭാഗത്തിന്റെ സംസ്ഥാന കോർഡിനേറ്റർ കൂടിയാണ് ഡോ.ജേക്കബ് ജോൺ.

\"\"

Follow us on

Related News