സ്‌കോൾ കേരള: ഹയർസെക്കൻഡറി പ്രൈവറ്റ് ഒന്നാംവർഷ ഓറിയന്റേഷൻ ക്ലാസുകൾ ഈ മാസം

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന ഹയർസെക്കൻഡറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത ഒന്നാംവർഷ വിദ്യാർഥികളുടെ ഓറിയന്റേഷൻ ക്ലാസുകൾ ഈ മാസം നടക്കും. നിരന്തര മൂല്യനിർണ്ണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ, ഓൺലൈൻ ക്ലാസുകൾ കോവിഡ് മാനദണ്ഡ പ്രകാരം സർക്കാർ നിശ്ചയിച്ച വ്യവസ്ഥകൾ പാലിച്ച് ജൂൺ 13, 20 തീയതികളിൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് വൈസ് ചെയർമാൻ അറിയിച്ചു.

വിശദാംശങ്ങൾക്ക്  അതത് പരീക്ഷ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

Share this post

scroll to top