കൊല്ലം: പുതിയ അധ്യയനവർഷത്തിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കും. 20 ബിരുദ കോഴ്സുകളും 9 ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക.
വിദൂരവിദ്യാഭ്യാസ കോഴ്സുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യുജിസിയുടെ മാർഗനിർദേശങ്ങൾ പുറത്തിറങ്ങിയാൽ അതനുസരിച്ച് കോഴ്സ് വിവരങ്ങൾ പ്രസിദ്ധീകരിക്കും.
കോഴ്സുകൾക്കാവശ്യമായ ഭൂരിഭാഗം പഠന വിഭവങ്ങളും തയ്യാറാക്കിയിട്ടുണ്ട്.