
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് എൽഎസ്എസ് അടക്കമുള്ള വിവിധ പരീക്ഷകൾ മാറ്റി. മെയ് മാസത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എൽഎസ്എസ് / യുഎസ്എസ്, പത്താം
തരം തുല്യതാ പരീക്ഷ, ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ രണ്ടാം സെമസ്റ്റർ (അറബ്,
ഉറുദു, സംസ്കൃതം, ഹിന്ദി) പരീക്ഷകൾ മാറ്റിവച്ചു.
പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
