
തിരുവനന്തപുരം: മെയ് 3 മുതൽ 8 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്‌സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു.
