സിബിഎസ്ഇ പരീക്ഷ: വിദ്യാർത്ഥികൾക്ക് ഇ-പോർട്ടൽ സേവനം

ന്യൂഡൽഹി: മെയ്‌ 4 ന് ആരംഭിക്കുന്ന 10,12 ക്ലാസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇ-പരീക്ഷാ പോർട്ടൽ സേവനം ഒരുക്കി സിബിഎസ്ഇ. പരീക്ഷാ കേന്ദ്രം, പരീക്ഷ തീയതികൾ, പ്രാക്ടിക്കൽ പരീക്ഷകൾ എന്നീ വിവരങ്ങൾക്ക് പുറമെ എഴുത്ത് പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ കേന്ദ്രം മാറ്റുന്നതിനും പ്രാക്ടിക്കൽ പരീക്ഷാ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനും 12-ാം ക്ലാസ്സ് പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് സമർപ്പിക്കാനുമുള്ള സൗകര്യം പോർട്ടലിൽ ലഭ്യമാണ്.

വിദ്യാർഥികൾക്ക് തങ്ങളുടെ ഇന്റേൺൽ, പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്കുകളും പോർട്ടൽ വഴി അറിയാം. https://www.cbse.gov.in/newsite/index.html എന്ന ലിങ്ക് വഴി ഈ സേവനം ലഭ്യമാകും.

സ്കൂളിന്റെ അഫിലിയേഷൻ നമ്പറും റോൾ നമ്പറും നൽകിവേണം പോർട്ടലിൽ ലോഗിൻ ചെയ്യാൻ. മെയ്‌ 4മുതൽ ആരംഭിക്കുന്ന പരീക്ഷളിൽ 10-ാം ക്ലാസ്സ് പരീക്ഷ ജൂൺ 7നും 12-ാം ക്ലാസ്സ് പരീക്ഷ ജൂൺ 11നും അവസാനിക്കും.

Share this post

scroll to top