editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ പുനർമൂല്യനിർണ്ണയഫലംഡിപ്ലോമ ഇൻ എജ്യൂക്കേഷൻ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 27മുതൽ: അപേക്ഷ 5വരെഹയർസെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ: ഫീസ് ഏപ്രിൽ 5വരെനൈപുണ്യ കോഴ്സുകൾക്ക് അവസരം: കോളജുകൾക്ക് അപേക്ഷിക്കാംഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിൽ എഞ്ചിനീയർ നിയമനംഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഫലംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: രജിസ്‌ട്രേഷൻ നാളെമുതൽശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വിദ്യാർഥികൾക്ക് അവധിക്കാല ശിൽപ്പശാല: അപേക്ഷ നാളെ 4വരെഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: മാർച്ച് 31വരെ അവസരം9വരെയുള്ള ക്ലാസുകളിലെ ഫലപ്രഖ്യാപനം മെയ് 2ന്: സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും

കാഴ്ചപരിമിത വിദ്യാലയങ്ങളിലെ അധ്യാപകർക്ക് പരിശീലനം

Published on : February 25 - 2021 | 8:05 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സർക്കാർ അംഗീകൃത കാഴ്ചപരിമിത വിദ്യാലയങ്ങളിലെ അധ്യാപകർക്കായുള്ള പരിശീലനം തുടങ്ങി. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തിലാണ് വിവര സാങ്കേതിക വിദ്യയിലുള്ള പരിശീലനം. ശാരദ-ബ്രയിൽ റൈറ്റർ, ഐബസ്, ലിയോസ് എന്നീ സോഫ്റ്റ്‌വെയറുകളിലുള്ള പരിശീലനമാണ് മൂന്ന് ദിവസങ്ങളിലായി നൽകുന്നത്. തിരുവനന്തപുരം വഴുതക്കാട് സർക്കാർ അന്ധവിദ്യാലയത്തിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് ഓൺലൈനിൽ നിർവഹിച്ചു. ചടങ്ങിൽ പ്രഥമാധ്യാപകൻ അബ്ദുൾ ഹക്കീം.കെ.എം, മെന്റർമാരായ ബി. വിനോദ്, രജനീഷ്.എസ്.എസ് എന്നിവർ പങ്കെടുത്തു.


കാഴ്ചപരിമിതർക്ക് എഴുതാനും വായിക്കാനുള്ള ബ്രെയിൽ ലിപിയുടെ അടിസ്ഥാനത്തിൽ സാധാരണ അക്ഷരങ്ങൾ ടൈപ്പ് ചെയ്യാനായി ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയറാണ് ശാരദാബ്രയിൽ റൈറ്റർ. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കാഴ്ചപരിമിതർക്ക് പരാശ്രയമില്ലാതെ ഏതു ഭാഷയും അനായാസം ടൈപ്പ് ചെയ്യാം. ഇതേ സംവിധാനം ഉപയോഗിച്ച് ഇന്റർനെറ്റ്, ഇ-മെയിൽ എന്നിവ ഉൾപ്പെടെ ഉപയോഗിക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറാണ് ഐബസ് ബ്രയിൽ. അച്ചടി പുസ്തകങ്ങൾ ഒരു സ്‌കാനറിന്റെ സഹായത്തോടെ കാഴ്ചപരിമിതർക്ക് വായിക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറായ ലിയോസിലും പരിശീലനം നൽകും. തുടർന്ന് വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ഘട്ടംഘട്ടമായി പരിശീലനം നൽകും.

0 Comments

Related News