സ്‌കോള്‍ കേരള ഡി.സി.എ പ്രായോഗിക പരീക്ഷ മേയ് മുതല്‍

തിരുവനന്തപുരം: സ്‌കോള്‍ കേരളയുടെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അഞ്ചാം ബാച്ച് പരീക്ഷകള്‍ മേയ് മുതല്‍ ആരംഭിക്കും. പ്രായോഗിക പരീക്ഷ മെയ് മൂന്ന് മുതല്‍ എട്ടുവരെയും, തിയറി പരീക്ഷ മെയ് 17 മുതല്‍ 23 വരെയും അതത് പഠന കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. പരീക്ഷാ ഫീസായ 700 രൂപ പിഴകൂടാതെ മാര്‍ച്ച് നാലുവരെയും 20 രൂപ പിഴയോടെ മാര്‍ച്ച് 10 വരെയും അടക്കാം. ംംം.രെീഹലസലൃമഹമ.ീൃഴ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന പ്രത്യേക ചെലാന്‍ ഉപയോഗിച്ച് പോസ്റ്റ് ഓഫീസ് മുഖേനയോ ഫീസ് ഒടുക്കാം.ഡി സി എ മൂന്ന്, നാല് ബാച്ചുകളിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത് പൂര്‍ണമായോ ഏതെങ്കിലും വിഷയങ്ങള്‍ക്ക് മാത്രമായോ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കും ഏതെങ്കിലും വിഷയങ്ങളില്‍ നിര്‍ദ്ദിഷ്ട യോഗ്യത നേടാത്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ 0474-2798982 നമ്പരില്‍ ലഭിക്കും.

Share this post

scroll to top