editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളംന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യംകെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറിഅധ്യാപക തസ്തിക നിർണയം: ഏറ്റവും അധികം വിദ്യാർത്ഥികൾ മലപ്പുറത്ത്തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് ആകെ പഠിക്കുന്നത് 46,61,138 കുട്ടികൾറോട്ടറി ഇന്റർനാഷണൽ –
1000 സൈക്കിളുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി
വയനാട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ: പ്രതിമാസം 45,000 രൂപഎൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി ജൂണിലോ?ഫിസിക്സ്, ഹിന്ദി വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപക ഒഴിവുകൾ

'സ്കൂൾ വാർത്ത'യ്ക്ക് പുതിയ ആസ്ഥാന മന്ദിരം

Published on : February 18 - 2021 | 2:13 pm


തിരുവനന്തപുരം: വിദ്യാഭ്യാസ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുന്ന ‘സ്കൂൾ വാർത്ത’ എജ്യൂക്കേഷണൽ ന്യൂസ്‌ നെറ്റ് വർക്കിന്‌ പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങി. മംഗലാപുരം- എറണാകുളം ദേശീയപാതയിൽ കുറ്റിപ്പുറത്താണ് സ്കൂൾ വാർത്തയുടെ പുതിയ ഭരണ കാര്യാലയം.

കേരള വിദ്യാഭ്യാസ രംഗത്തെ വാർത്താ ശൃംഖലയാണ് ‘School Vartha’ Educational News Network. കേരളത്തിലെ വിദ്യാലയങ്ങൾ തമ്മിൽ ഗുണപരവും സൗഹാർദ്ദപരവുമായ മത്സരം സൃഷ്ടിക്കുകയും അതുവഴി സ്കൂളുകൾക്ക് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ പ്രോത്സാഹനം നൽകുകയുമാണ് സ്കൂൾ വാർത്തയുടെ പരമപ്രധാന ലക്ഷ്യം. 2019 മെയ് മാസം 7ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി. ജലീലും ചേർന്നാണ് സ്കൂൾ ‘സ്കൂൾ വാർത്ത’യ്ക്ക് തിരിതെളിയിച്ചത്.

വിദ്യാഭ്യാസ രംഗത്തെ പ്രധാന വാർത്തകൾക്ക് പുറമെ ഓരോ സ്കൂളുകളുടെയും മുന്നേറ്റവും നേട്ടങ്ങളും അപ്പപ്പോൾത്തന്നെ സംസ്ഥാനതലത്തിൽ എത്തിക്കുന്നതിനാണ് സ്കൂൾ വാർത്തയുടെ ശ്രമം. ഇതിനായി ‘സ്കൂൾ എഡിഷൻ’ എന്ന പ്രത്യേക വിഭാഗം സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളുകളിലെ താൽക്കാലിക അധ്യാപക ഒഴിവുകൾ അടക്കമുള്ള അറിയിപ്പുകൾക്കായി ‘സ്കൂൾ അറിയിപ്പുകൾ’ വിഭാഗം ഉണ്ട്. ഇതിനു പുറമെ ‘ വിദ്യാരംഗം, സ്കോളർഷിപ്പുകൾ, പഠനസഹായി’ തുടങ്ങി 16 വിഭാഗങ്ങൾ സ്കൂൾ വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഉത്തരവുകൾ, വാർത്താ ചിത്രങ്ങൾ, കല-കായികം, ഉപരിപഠനം, നേർവഴി, പൊതുവൃത്താന്തം എന്നിവക്ക് പുറമെ തൊഴിൽ വാർത്തകൾക്കായി ‘തൊഴിൽരംഗവും’ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ വിവരങ്ങളും ലഭ്യമാണ്. അധ്യാപകർ അടക്കമുള്ള ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ വിവിധ അപേക്ഷാ ഫോമുകളും സ്കൂൾ വാർത്തയിൽ നിന്ന് ഡൌൺലോഡ് ചെയ്തെടുക്കാം. പ്രധാന വിദ്യാഭ്യാസ വാർത്തകളും സ്കൂളുകളുടെ വാർത്തകളും ഉൾപ്പെടുത്തിയുള്ള വാർത്താ ബുള്ളറ്റിനുകളും അപ്പപ്പോൾ ലഭിക്കും.
ആദ്യഘട്ടത്തിൽ ഓൺലൈൻ വാർത്താ ശൃംഖലയാണ് ആരംഭിച്ചിട്ടുള്ളത്. www.schoolvartha.com, www.schoolvartha.in എന്നീ വെബ്സൈറ്റുകൾ വഴിയും School Vartha മൊബൈൽ അപ്ലിക്കേഷൻ വഴിയും വാർത്തകൾ ലഭ്യമാകും.

0 Comments

Related News