പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

'മികവിന്റെ കേന്ദ്രം' പദ്ധതിയുടെ അഞ്ചാം ഘട്ടം പൂര്‍ത്തിയായി

Feb 18, 2021 at 6:10 pm

Follow us on

തിരുവനന്തപുരം: മികവിന്റെ കേന്ദ്രം പദ്ധതിയുടെ അഞ്ചാം ഘട്ടം പൂര്‍ത്തിയായി. അഞ്ചാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. മറ്റു നാല് ഘട്ടങ്ങളുടെയും ഉദ്ഘാടനം വിവിധ ദിവസങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിര്‍വ്വഹിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കിഫ്ബി, എംഎല്‍എ ഫണ്ട്, പ്ലാന്‍, മറ്റ് ഫണ്ടുകള്‍ എന്നിവ പ്രയോജനപ്പെടുത്തിയാണ് ജില്ലയില്‍ പദ്ധതികളുടെ പൂര്‍ത്തീകരണവും നിര്‍മ്മാണ പ്രവൃത്തികളും നടക്കുന്നത്.

ഒരു കോടി കിഫ്ബി ഫണ്ടുപയോഗിച്ച് മേലഡൂര്‍ ജി എസ് എച്ച് എസ്, വേളൂര്‍ ജി ആര്‍ എസ് ആര്‍ വി എച്ച് എസ് എസ്, കുന്നംകുളം മോഡല്‍ എച്ച്എസ് ഫോര്‍ ഗേള്‍സ് എന്നിവയും പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെട്ട കൊരട്ടിക്കര ജി എല്‍ പി എസ്, ചാവക്കാട് ജിഎച്ച്എസ്എസ്, അളഗപ്പനഗര്‍ ജിഎച്ച്എസ്എസ്, നന്ദിപുലം ജിയുപിഎസ്, ഒളരിക്കര ജി എല്‍ പി എസ്, കയ്പമംഗലം ജി എഫ് എച്ച് എസ് എസ്(വിഎച്ച്എസ്ഇ) എന്നീ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണമാണ് ആരംഭിച്ചത്.

കൊടകര ജി എച്ച് എസ് എസ്, കൊടുങ്ങല്ലൂര്‍ ജി ജി എച്ച് എസ്, പുത്തന്‍ചിറ ജിഎച്ച്എസ് എസ്, പഴഞ്ഞി ജിവിഎച്ച്എസ്എസ്, അയ്യന്തോള്‍ ജിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളാണ് ലാബ് നവീകരണം പൂര്‍ത്തിയാക്കിയത്.

സംസ്ഥാനത്ത് ഇതുവരെയായി കിഫ്ബിയുടെ അഞ്ച് കോടി ധനസഹായം പ്രയോജനപ്പെടുത്തി 88 വിദ്യാലയങ്ങളും മൂന്നു കോടി ധനസഹായം പ്രയോജനപ്പെടുത്തി 65 വിദ്യാലയങ്ങളും ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. കൂടാതെ പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളുടെയും സഹായത്തോടെ നിര്‍മ്മിച്ച നിരവധി സ്‌കൂള്‍ കെട്ടിടങ്ങളുടെയും ഉദ്ഘാടനം നടന്നു കഴിഞ്ഞു.

ജില്ലയിലേതുള്‍പ്പെടെ സംസ്ഥാന തലത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 89 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 41 ഹയര്‍സെക്കന്ററി വിഭാഗം ലാബുകളുടെ ഉദ്ഘാടനവും 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തവയില്‍ കിഫ്ബിയുടെ അഞ്ചുകോടി ധനസഹായത്തോടെ 23 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്നുകോടി കിഫ്ബി സഹായത്തോടെ പുതുതായി നിര്‍മിച്ച 14 സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തിയുള്ള 52 സ്‌കൂള്‍ കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടും. ശിലാസ്ഥാപനം നടക്കുന്നവയില്‍ 26 സ്‌കൂള്‍ കെട്ടിടങ്ങള്‍ കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്നവയാണ്.

ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി. ധനകാര്യവകുപ്പ് മന്ത്രി ഡോ തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍ നടന്ന ചടങ്ങുകളില്‍ ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍, എംഎല്‍എമാരായ ബി ഡി ദേവസ്സി, ഇ ടി ടൈസണ്‍ മാസ്റ്റര്‍, പ്രൊഫ കെ യു അരുണന്‍, അഡ്വ വി ആര്‍ സുനില്‍കുമാര്‍, കെ വി അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ സ്വാഗതവും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു നന്ദിയും ആശംസിച്ചു.
റമലേ

\"\"

Follow us on

Related News