editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിവിധ പരീക്ഷകൾ, ഫിസിയോതെറാപ്പിസ്റ്റ് നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസംസ്കൃത സർവകലാശാല പരീക്ഷ തീയതികളിൽ മാറ്റംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, ടൈം ടേബിളിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾഹയർ സെക്കന്ററി ഒന്നാംവർഷ തുല്യതാ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20മുതൽനവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍മോഡല്‍ കരിയര്‍ സെന്റര്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: ഡിസംബര്‍ 16വരെ രജിസ്‌ട്രേഷന്‍ഗുരുവായൂർ ഏകാദശി: ശനിയാഴ്ച്ച പ്രാദേശിക അവധിശുചിത്വമിഷനില്‍ അവസരം: ഡിസംബര്‍ 9വരെ അപേക്ഷിക്കാംസ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പാരാമെഡിക്കല്‍ നിയമനം: 78ഒഴിവുകള്‍നാളെ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി: ജനുവരി 7ന് പ്രവർത്തിദിനം

'മികവിന്റെ കേന്ദ്രം' പദ്ധതിയുടെ അഞ്ചാം ഘട്ടം പൂര്‍ത്തിയായി

Published on : February 18 - 2021 | 6:10 pm

തിരുവനന്തപുരം: മികവിന്റെ കേന്ദ്രം പദ്ധതിയുടെ അഞ്ചാം ഘട്ടം പൂര്‍ത്തിയായി. അഞ്ചാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. മറ്റു നാല് ഘട്ടങ്ങളുടെയും ഉദ്ഘാടനം വിവിധ ദിവസങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിര്‍വ്വഹിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കിഫ്ബി, എംഎല്‍എ ഫണ്ട്, പ്ലാന്‍, മറ്റ് ഫണ്ടുകള്‍ എന്നിവ പ്രയോജനപ്പെടുത്തിയാണ് ജില്ലയില്‍ പദ്ധതികളുടെ പൂര്‍ത്തീകരണവും നിര്‍മ്മാണ പ്രവൃത്തികളും നടക്കുന്നത്.

ഒരു കോടി കിഫ്ബി ഫണ്ടുപയോഗിച്ച് മേലഡൂര്‍ ജി എസ് എച്ച് എസ്, വേളൂര്‍ ജി ആര്‍ എസ് ആര്‍ വി എച്ച് എസ് എസ്, കുന്നംകുളം മോഡല്‍ എച്ച്എസ് ഫോര്‍ ഗേള്‍സ് എന്നിവയും പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെട്ട കൊരട്ടിക്കര ജി എല്‍ പി എസ്, ചാവക്കാട് ജിഎച്ച്എസ്എസ്, അളഗപ്പനഗര്‍ ജിഎച്ച്എസ്എസ്, നന്ദിപുലം ജിയുപിഎസ്, ഒളരിക്കര ജി എല്‍ പി എസ്, കയ്പമംഗലം ജി എഫ് എച്ച് എസ് എസ്(വിഎച്ച്എസ്ഇ) എന്നീ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണമാണ് ആരംഭിച്ചത്.

കൊടകര ജി എച്ച് എസ് എസ്, കൊടുങ്ങല്ലൂര്‍ ജി ജി എച്ച് എസ്, പുത്തന്‍ചിറ ജിഎച്ച്എസ് എസ്, പഴഞ്ഞി ജിവിഎച്ച്എസ്എസ്, അയ്യന്തോള്‍ ജിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളാണ് ലാബ് നവീകരണം പൂര്‍ത്തിയാക്കിയത്.

സംസ്ഥാനത്ത് ഇതുവരെയായി കിഫ്ബിയുടെ അഞ്ച് കോടി ധനസഹായം പ്രയോജനപ്പെടുത്തി 88 വിദ്യാലയങ്ങളും മൂന്നു കോടി ധനസഹായം പ്രയോജനപ്പെടുത്തി 65 വിദ്യാലയങ്ങളും ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. കൂടാതെ പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളുടെയും സഹായത്തോടെ നിര്‍മ്മിച്ച നിരവധി സ്‌കൂള്‍ കെട്ടിടങ്ങളുടെയും ഉദ്ഘാടനം നടന്നു കഴിഞ്ഞു.

ജില്ലയിലേതുള്‍പ്പെടെ സംസ്ഥാന തലത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 89 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 41 ഹയര്‍സെക്കന്ററി വിഭാഗം ലാബുകളുടെ ഉദ്ഘാടനവും 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തവയില്‍ കിഫ്ബിയുടെ അഞ്ചുകോടി ധനസഹായത്തോടെ 23 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്നുകോടി കിഫ്ബി സഹായത്തോടെ പുതുതായി നിര്‍മിച്ച 14 സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തിയുള്ള 52 സ്‌കൂള്‍ കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടും. ശിലാസ്ഥാപനം നടക്കുന്നവയില്‍ 26 സ്‌കൂള്‍ കെട്ടിടങ്ങള്‍ കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്നവയാണ്.

ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി. ധനകാര്യവകുപ്പ് മന്ത്രി ഡോ തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍ നടന്ന ചടങ്ങുകളില്‍ ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍, എംഎല്‍എമാരായ ബി ഡി ദേവസ്സി, ഇ ടി ടൈസണ്‍ മാസ്റ്റര്‍, പ്രൊഫ കെ യു അരുണന്‍, അഡ്വ വി ആര്‍ സുനില്‍കുമാര്‍, കെ വി അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ സ്വാഗതവും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു നന്ദിയും ആശംസിച്ചു.
റമലേ

0 Comments

Related News