തവനൂർ പാടത്ത് നൂറുമേനി വിളയിച്ച് അധ്യാപകർ

മലപ്പുറം: അധ്യാപക സംഘടനയായ കെപിഎസ് ടിഎ മലപ്പുറം റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തവനൂർ നെല്ലിക്കാപുഴ പാടശേഖരത്തിൽ നടത്തിയ നെൽകൃഷിക്ക് നൂറുമേനി. തവനൂർ കൃഷിഭവൻ്റെ സഹകരണത്തോടെ നടത്തിയ കൃഷിയുടെ കൊയ്ത്തുത്സവം കെപിഎസ്ടിഎ മലപ്പുറം റവന്യൂ ജില്ലാ ട്രഷറർ സി.പി.മോഹനൻ ഉദ്ഘാടനം ചെയ്തു.

മൂന്ന് ഏക്കറോളം വരുന്ന കൃഷി ഭൂമി പാട്ടത്തിന് എടുത്താണ് അധ്യാപകർ കൃഷി ഇറക്കിയത്. 10000 കിലോ നെല്ല് ലഭിച്ചു. അധ്യാപകരും അധ്യാപക ജോലിയിൽ നിന്ന് വിരമിച്ചവരുമാണ് കൃഷിക്ക് നേതൃത്വം നൽകിയത്. ഈ നെല്ലുത്തരി ഉപയോഗിച്ചാണ് ഫെബ്രുവരി അവസാനം സംഘടനയുടെ ജില്ലാ സമ്മേളനത്തിനുള്ള സദൃ തയ്യാറാക്കുക. കൊയ്ത്തുത്സവത്തിൽ വി.ഷഫീഖ്, സിബി തോമസ്, എ.നാരായണൻ, അബ്ദുൾ ഫൈസൽ , പ്രഷീദ്, അബ്ദുൾ ഹക്കീം, രഞ്ജിത്ത് അടാട്ട്, സജയ് പി. നവീൻ കൊരട്ടിയിൽ, നിഖിൽ തവനൂർ തുടങ്ങിയവർ പ്രസംഗിച്ചു.

Share this post

scroll to top